ഒരിക്കൽ മുടങ്ങിയ വിശാലിന്റെ വിവാഹം: ആരാണ് അനീഷ അല്ല റെഡ്‌ഡി?

പ്രശസ്ത തമിഴ് നടൻ വിശാൽ തന്റെ വിവാഹപ്രഖ്യാപനത്തെ തുടർന്ന് വാർത്തകളിൽ ഇടംനേടിക്കൊണ്ടിരിക്കുകയാണ്. നടിയും, തന്റെ നീണ്ടകാല സുഹൃത്തുമായ സായ് ധൻഷികയെയാണ് വിശാൽ വിവാഹം ചെയ്യാനൊരുങ്ങുന്നത്. എന്നാൽ വിവാഹത്തിന്റെ പേരിൽ നടൻ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. വർഷങ്ങൾക്ക് മുൻപ് നടിയും കായികതാരവുമായ അനീഷ അല്ല റെഡ്ഢിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പക്ഷെ, വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് ഇരുവരും പരസ്പര സമ്മതത്തോടെ വെർപിരിയുകയായിരുന്നു. എന്നാൽ ഇന്നും, എന്തുകൊണ്ടാണ് നടക്കാനിരുന്ന വിവാഹം വേണ്ടെന്ന് വച്ചതെന്ന് വിശാലും അനീഷ റെഡ്ഢിയും തുറന്നു പറഞ്ഞിട്ടില്ല.

ആരാണ് അനീഷ അല്ല റെഡ്‌ഡി?

അനീഷ അല്ല റെഡ്ഢി ആദ്യം വാർത്തകളിൽ നിറയുന്നത്, വിശാലുമായി നടി പ്രണയത്തിലാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ്. പെള്ളി ചൂപ്പുലൂ, അർജുൻ റെഡ്ഢി എന്ന ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള അനീഷ, ഹൈദരാബാദിൽ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടെയും, പദ്മജയുടെയും മകളാണ്.

Vishal was previously engaged to Anisha Alla Reddy

വിശാൽ തന്റെ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് തിരക്കിനിടയിലാണ് അനിഷയെ ആദ്യമായി കാണുന്നത്. തന്റെ പുതിയ ചിത്രമായ മിഖായേൽ ലോഞ്ച് ചെയ്യാമോ എന്ന അപേക്ഷയുമായി എത്തിയ നടി, പ്രശസ്ത തമിഴ് നടന്റെ മനം കവരുകയായിരുന്നു. സൗഹൃദമായി തുടങ്ങിയ ഇരുവരുടെയും ബന്ധം അധികം വൈകാതെ പ്രണയത്തിലെത്തി. ഇരു വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ വിശാലും അനിഷയും വിവാഹിതരാവാനും തീരുമാനിച്ചു.

അധികം വൈകാതെ, 2019 ഫെബ്രുവരിയിൽ വാലൻന്റൈൻ ദിന ആഘോഷങ്ങൾക്കിടെ വരുന്ന വാർത്തകൾ ശരിയാണെന്ന് അനീഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സ്ഥിരീകരിച്ചു. പിന്നീട്, മാർച്ച് 2019ൽ തങ്ങളുടെ വിവാഹനിശ്ചയം കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടന്നതായി, വിശാലും, പ്രതിശ്രുത വധുവും അറിയിച്ചു.

Vishal was previously engaged to Anisha Alla Reddy

ആ വർഷം ഓഗസ്റ്റിൽ വിവാഹം ഉണ്ടാകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഒക്ടോബറിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ അധികം വൈകാതെ തന്നെ വിശാലിനും അനിഷയ്ക്കും ഇടയിൽ പ്രശ്നങ്ങളുണ്ടെന്നും, അതാണ് വിവാഹം നീട്ടിവയ്ക്കാനുള്ള കാരണമാണെന്നും കിംവദന്തികൾ ഉയർന്നു. ആ സമയത്ത് തമിഴ് നടികർ സംഘം കമ്മിറ്റി മെമ്പർ കൂടിയായ നടൻ പക്ഷെ, ഈ വാർത്തകളോട് മൗനം പാലിച്ചു.

എന്നാൽ അധികം വൈകാതെ, വിശാലിനൊപ്പമുള്ള തന്റെ എല്ലാ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തു കൊണ്ട് അനീഷ അല്ല റെഡ്ഢി വാർത്തകൾ ശരി വച്ചു. തുടർന്ന്, ഒക്ടോബറിൽ നടക്കാനിരുന്ന വിവാഹം വേണ്ടെന്ന് വച്ചതായി നടനോട് അടുത്ത വൃത്തങ്ങളും അറിയിച്ചു. പക്ഷെ വിശാലും അമിത്ഷായും തമ്മിൽ പിരിയാനുള്ള കാരണം ഇത് വരെയും വ്യക്തമായിട്ടില്ല. പിന്നീട് വന്ന റിപോർട്ടുകൾ അനുസരിച്ച് ഇരുവരും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ നില നിന്നിരുന്നു. ഒരിക്കലും ഒത്തുപോകാനാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ വിശാലും അനിഷയും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വിശാൽ വിവാഹജീവിതത്തിലേക്ക്

തിങ്കളാഴ്ച്ച (മെയ് 19) ചെന്നൈയിൽ നടന്ന യോഗി ഡാ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടയിൽ വച്ച്, കാത്തിരിപ്പിനൊടുവിൽ തങ്ങൾ വിവാഹിതരാവുകയാണെന്ന് വിശാലും നടി സായ് ധൻഷികയും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി സൗഹൃദം സൂക്ഷിക്കുന്ന ഇരുവരും അടുത്തിടെയാണ് പ്രണയത്തിലായതും, വിവാഹിതരാവാൻ തീരുമാനിക്കുന്നതും. ഓഗസ്റ്റ് 29ന് ചെന്നൈയിൽ വച്ച് നടക്കാനിരിക്കുന്ന ചടങ്ങിൽ വച്ച് വിശാലിന്റെയും സായ് ധൻഷികയുടെയും വിവാഹം നടക്കും. താരങ്ങളുടെ എൻഗേജ്മെൻ്റ് ചടങ്ങ് ഏതാനും ആഴ്കൾക്കുള്ളിൽ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടക്കും.

More from Filmibeat

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X