മേഘ്‌നയും സര്‍ജയും പ്രണയത്തില്‍, വിവാഹം അടുത്ത വര്‍ഷം
അങ്ങനെ മേഘ്‌ന രാജിന്റെ കാര്യത്തിലും തീരുമാനമായി. മേഘ്‌ന കന്നട യങ് സ്റ്റാറുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും കേള്‍ക്കുന്നു. കന്നട താരം ചിരഞ്ജീവി സര്‍ജയാണത്രെ മേഘ്‌നയുടെ കാമുകന്‍.
ഇരുവരും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയം തുടങ്ങിയതും ആ സെറ്റിന്റെ ലൊക്കേഷനില്‍വച്ചാണ് പാപ്പരസികളുടെ കണ്ടെത്തല്‍. വിവാഹം അധികം വച്ചുതാമസിപ്പിക്കേണ്ടെന്നാണ് ഇരുവരുടെയും തീരുമാനം.

പ്രണയം ഇരുവീട്ടുകാരും അറിഞ്ഞെന്നും എതിര്‍പ്പൊന്നുമില്ലാത്തെ സമ്മതിക്കുകയും ചെയ്തത്രെ. അതേ സമയം പ്രണയം ഇതുവരെ സര്‍ജയോ മേഘ്‌നയോ പരസ്യമായി സമ്മതിച്ചിട്ടില്ല. എങ്ങനെയൊക്കെയായാലും അടുത്ത വര്‍ഷം മധ്യത്തിലോ അവസാനമോ വിവഹമുണ്ടാകും.
'ബെന്‍ഡു അപ്പാരോ ആര്‍എംപി' എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മേഘ്‌നയുടെ രണ്ടാമത്തെ ചിത്രം കന്നടയിലായിരുന്നു, 'പുണ്ട'. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. പിന്നീട് ബ്യൂട്ടിഫുള്‍ മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസ് വരെ ഒത്തിരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.


Click it and Unblock the Notifications