»   » അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

Posted By: Rohini
Subscribe to Filmibeat Malayalam

നടി മേഘ്‌ന രാജ് അടിതെറ്റ് വീണു. കളിയാക്കിയതല്ല, പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കാല്‍ വഴുതി വീണ് നടിക്ക് പരിക്കു പറ്റിയതായാണ് വാര്‍ത്തകള്‍. പുതിയ കന്നട ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. വീഴ്ചയില്‍ കാലിന് പരിക്ക് പറ്റി, നീരു വന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മേഘ്‌ന കഠിനമായ ഡാന്‍സ് പരിശീലനത്തിലായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനായി ക്ലാസിക്കല്‍ ഡാന്‍സ് ആണ് ചിത്രീകരിക്കുന്നത്. പരിശീലിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കാല് നീരുവെച്ചിരിക്കുന്ന അവസ്ഥയിലാണ്. തുടര്‍ന്ന് വായിക്കൂ...

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

പുതിയ കന്നട ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് മേഘ്‌ന രാജിന് കാലിന് പരിക്കു പറ്റിയത്

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

കഥക് നര്‍ത്തകിയായ മേഘ്‌നയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സിന്റെ ചുവടുകള്‍ അത്ര പരിചയമില്ലാത്തതാണ് ചുവട് പിഴച്ച് വീഴാന്‍ കാരണം.

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മേഘ്‌ന കഠിനമായ പരിശീലനത്തിലായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനായി ക്ലാസിക്കല്‍ ഡാന്‍സ് ആണ് ചിത്രീകരിക്കുന്നത്. പരിശീലിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കാല് നീരുവെച്ചിരിക്കുന്ന അവസ്ഥയിലാണ്.

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

എന്നാല്‍ കാല്‍ വഴുതി വീണതോ നീരു വന്നതോ അല്ല ഇപ്പോള്‍ മേഘ്‌നയ്ക്ക് സങ്കടം, എത്രയും പെട്ടന്ന് ഈ ഗന രംഗം ചിത്രീകരിക്കേണ്ടതുണ്ട്. അത് താമസിക്കുന്നതിലാണ്.

അറിയാത്ത പണിക്ക് പോയി; മേഘ്‌ന രാജ് അടിതെറ്റി വീണു

അഭിനയത്തിനിടെ മേഘ്‌ന ഡിസ്റ്റന്‍സായി എംബിഎ ചെയ്യുന്നുണ്ട്. പരീക്ഷ അടുത്തു വരികയാണ്. അതുകൊണ്ട് ചിത്രീകരണം ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലെന്നാണ് നടിയുടെ തീരുമാനം.

English summary
While the shoot for period film Allama begins this week, the film's lead actors Dhananjaya and Meghana Raj have been busy rehearsing for a song over the last few weeks. The number apparently requires the two to learn classical dance, which could be quite a feat to perform even for a professional dancer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam