മുന്‍ഭാര്യയ്ക്കും ഭാര്യപിതാവിനും ആശംസകളുമായി ധനുഷ്! വേര്‍പിരിഞ്ഞ ഭാര്യയുമായി നടന്‍ ഒരുമിക്കാന്‍ പോകുന്നു?

തെന്നിന്ത്യന്‍ സിനിമ ലോകത്തിന് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവും ഒക്കെയായി സിനിമാലോകത്ത് സജീവമായി തുടരുകയാണ് നടന്‍. എന്നാല്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് താരത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ്. രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതുവരെ താരങ്ങള്‍ക്കിടയിലെ വിവാഹജീവിതം വിജയകരമായിരുന്നെങ്കിലും പെട്ടെന്ന് എന്ത് പ്രശ്‌നമാണ് ഉണ്ടായത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോഴും ആരാധകര്‍.

dhanush

താരങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹമോചനത്തിന്റെ കാരണം എന്നല്ലാതെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. ഐശ്വര്യയോ ധനുഷോ പരസ്പരം പഴിചാരാനോ കുറ്റപ്പെടുത്തലുകള്‍ നടത്താനോ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വേര്‍പിരിഞ്ഞതിനു ശേഷം താരങ്ങള്‍ക്കിടയിലെ ഐക്യമാണ് വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നത്.

വിവാഹ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു എന്നേയുള്ളൂ ഐശ്വര്യ എന്നും തന്റെ സുഹൃത്ത് ആയിരിക്കുമെന്ന് ധനുഷ് പറഞ്ഞിരുന്നു. അത് ജീവിതത്തിലും പാലിക്കുകയാണ് താരം. ഇപ്പോഴിതാ മുന്‍ ഭാര്യക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടെത്തിയ നടന്റെ പോസ്റ്റാണ് വൈറലാവുന്നത്.

ലാല്‍സലാം എന്ന പേരില്‍ ഐശ്വര്യ രജനീകാന്ത് പുതിയൊരു സിനിമ സംവിധാനം ചെയ്യുകയാണ്. ഈ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള തിരക്കുകളിലാണ് ഐശ്വര്യയടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍. ഫെബ്രുവരി 9 ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.

പിന്നാലെ സിനിമ മേഖലയിലെ പ്രമുഖരടക്കം ഐശ്വര്യയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചു എത്തി. കൂട്ടത്തില്‍ ധനുഷിന്റെ സാന്നിധ്യമാണ് ശ്രദ്ധേയം. ലാല്‍ സലാമിന്റെ ട്രെയിലര്‍ ധനുഷും തന്റെ ട്വിറ്റര്‍ പേജിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. അതിനൊപ്പം ചിത്രത്തിന്റെ വിജയത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ഇതോടെ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തുകയാണ് ആരാധകരും.

aiswarya-dhanush

കഴിഞ്ഞ 2 വര്‍ഷമായി ലാല്‍ സലാം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഐശ്വര്യ. ഇപ്പോള്‍ സിനിമയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ തിരക്കുകളാണോ താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ലാല്‍ സലാമിന്റെ വിജയത്തിന് ശേഷം മക്കള്‍ക്ക് വേണ്ടിയെങ്കിലും ഇരുവരും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

2022ലെ പൊങ്കല്‍ ആഘോഷത്തിന് ശേഷമാണ് ജനുവരി 17ന് ധനുഷും ഐശ്വര്യ രജനികാന്തും പരസ്പരം വേര്‍പിരിയാന്‍ പോകുന്നുവെന്ന് പ്രഖ്യാപിക്കുന്നത്. താരങ്ങളുടെ പോസ്റ്റ്് ആരാധകരെ ഞെട്ടിച്ചുവെന്ന് പറയാം. വര്‍ഷങ്ങോളം നീണ്ട പ്രണയത്തിനും 17 വര്‍ഷത്തെ ദാമ്പത്യത്തിവുമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ശേഷം താരങ്ങളുടെ രണ്ട് ആണ്‍മകകള്‍ ഐശ്വര്യയുടെ കൂടെയായിരുന്നു. മക്കളുടെ എല്ലാ ആവശ്യത്തിനും ധനുഷും ഒപ്പം ചേരാറുണ്ട്. ഇതൊക്കെ കൊണ്ടാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കണമെന്ന് ആരാധകരും ആവശ്യപ്പെടുന്നതും.

3, വൈ രാജ വൈ, സിനിമാ വീരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. വിഷ്ണു വിശാല്‍, വിക്രാന്ത്, താന്യ ബാലകൃഷ്ണ, സെന്തില്‍, അനന്തിക, തമ്പി രാമയ്യ, സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രജനികാന്തിന്റേത് അതിഥി വേഷമാണെന്ന പ്രത്യേകതയുമുണ്ട്.

More from Filmibeat

Read more about: danush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X