»   » ഒരാളെ പോലെ ഏഴാളുണ്ടാവുമോ, ഉണ്ടാവുമല്ലേ.... ഇതിലേതാണ് ശരിക്കും എംജി ശ്രീകുമാര്‍?

ഒരാളെ പോലെ ഏഴാളുണ്ടാവുമോ, ഉണ്ടാവുമല്ലേ.... ഇതിലേതാണ് ശരിക്കും എംജി ശ്രീകുമാര്‍?

Posted By:
Subscribe to Filmibeat Malayalam

ഒരാളെ പോലെയുള്ള ഏഴ് പേര്‍ ഉണ്ടാവുമെന്നല്ലേ പറയാറുള്ളത്. സംഗതി സത്യമാണ്. പൃഥ്വിരാജിന്റെയും നരേന്ദ്ര മോദിയുടെയും ഉമ്മന്‍ ചാണ്ടിയുടെയുമെല്ലാം അപരന്മാരെ കണ്ടവരുണ്ട്. ഇതാ ഇപ്പോള്‍ എംജി ശ്രൂകുമാറിന്റെയും

ഒന്നും രണ്ടുമല്ല, തന്നെ പോലുള്ള മറ്റ് ആറ് പേരെയും എജി ശ്രീകുമാര്‍ കണ്ടെത്തി. ഞെട്ടേണ്ടതില്ല, അതില്‍ പലരും മേക്കപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തതാവാം. എന്നാലും കണ്ടാല്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കണ്‍ഫ്യൂഷനാകും എന്ന കാര്യത്തില്‍ സംശയമില്ല.

mg-sreekumar

ഈ നിരന്ന് നില്‍ക്കുന്നവരില്‍ ആരാണ് ശരിക്കുള്ള എജി ശ്രീകുമാര്‍ എന്ന് പറയാമോ. അതിന് പാട്ട് പാടിച്ചു നോക്കിയാല്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ടാവാം. അതിന്റെയൊന്നും ആവശ്യമില്ല, ഈ നടുവില്‍ നില്‍ക്കുന്ന ആള് തന്നെയാണ് ശരിക്കും, ശരിക്കുള്ള എംജി ശ്രീകുമാര്‍

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എംജി ശ്രീകുമാര്‍ തന്നെയാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്. 'ഇതിലേതാ അണ്ണന്‍' എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'അറിഞ്ഞൂട' എന്ന മറുപടിയും എംജി ശ്രീകുമാര്‍ നല്‍കിയിട്ടുണ്ട്.

English summary
MG Sreekumar with his dupes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam