നടി മിയയും അമ്മയാവാൻ പോവുന്നു? മിയയുടെ വീട്ടിലെത്തിയ ജിപിയുടെ വീഡിയോ കണ്ടതോടെ സംശയം പറഞ്ഞ് ആരാധകര്‍

ലോക്ഡൗണ്‍ നാളുകളില്‍ കേരളം ഏറ്റവുമധികം ആഘോഷിച്ച താരവിവാഹമാണ് നടി മിയ ജോര്‍ജിന്റെത്. മിയയുടെ അമ്മയാണ് മകള്‍ക്ക് വേണ്ടി മാട്രിമോണിയല്‍ സൈറ്റിലൂടെ വരനെ കണ്ടെത്തിയത്. പല അഭിമുഖങ്ങളിലൂടെയായി വിവാഹത്തെ കുറിച്ചും പെണ്ണ് കാണലിനെ കുറിച്ചും മിയയും ഭര്‍ത്താവും സംസാരിച്ച് കഴിഞ്ഞു. എന്നാല്‍ മിയ അമ്മയാവാന്‍ ഒരുങ്ങുകയാണോ എന്ന സംശയമാണ് ആരാധകരില്‍ പലരും പങ്കുവെക്കുന്നത്.

മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യയുടെ ഒരു വീഡിയോയാണ് ഇതിന് സംശയം നല്‍കിയത്. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് വേണ്ടിയാണ് മിയയുടെ വീട്ടിലേക്ക് ജിപി ഒരു സുഹൃത്തിനൊപ്പം എത്തുന്നത്. ജിപി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മിയ ഡ്രസ് പോലും മാറുന്നതിന് മുന്‍പേ താരം വീട്ടിലെത്തി.

 mia

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളാണ് കാണിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ തന്നെ വിളിക്കാറില്ലെന്നും കൊച്ചിയില്‍ ഉള്ള സമയത്ത് കാണാന്‍ പോലും വരാറില്ലെന്നും ജിപി പരിഭവം പറഞ്ഞിരുന്നു. ഇതെല്ലാം മിയ അംഗീകരിക്കുകയും ചെയ്തു. ഇടയ്ക്ക് മിയയുടെ മമ്മി ഉണ്ടാക്കിയ വിഭവസമൃദമായ ആഹാരത്തെ കുറിച്ചൊക്കെ ജിപി പറയുന്നുണ്ട്.

ഗ്ലാമറസാകാനുള്ള ശ്രമത്തിലാണ്, ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തി നിധി അഗർവാൾ

വീഡിയോ കണ്ടതിന് ശേഷം മിയ ഗര്‍ഭിണിയാണോ എന്ന സംശയം ഉന്നയിക്കുകയാണ് ആരാധകര്‍. ഇതുവരെ കണ്ടതില്‍ നിന്നും മിയ സന്തോഷവതിയാണെന്നും വീഡിയോയില്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങിയെന്നുമാണ് ആരാധകര്‍ പറയുന്നത്. കമന്റ് ബോക്‌സ് നിറയെ ഇക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ച ആണെങ്കിലും മിയയോ ഭര്‍ത്താവോ ഇക്കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

ജിപിയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X