twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും കൊമ്പുകോര്‍ക്കും! ഓണം റിലീസായി ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും? ആര് നേടും?

    |

    Recommended Video

    ഓണത്തിന് ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും നേര്‍ക്കുനേര്‍

    ഉത്സവ സീസണുകള്‍ ആഘോഷമാക്കി മാറ്റുന്നതിനായി സിനിമാലോകവും മുന്നിട്ടിറങ്ങാറുണ്ട്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററുകളിലേക്കെത്തുന്ന സീസണ്‍ കൂടിയാണിത്. ആഘോഷമേതായാലും കുടുംബത്തിനൊപ്പമൊരു സിനിമയെന്ന പതിവ് മലയാളി തെറ്റിക്കാറില്ല. അതിനാല്‍ത്തന്നെ ഓണം മുന്നില്‍ നിര്‍ത്തി സിനിമയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഏതൊക്കെ സിനിമകളായിരിക്കും ഓണത്തിന് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. യുവതാരനിര മാത്രമല്ല ഇത്തവണത്തെ മത്സരത്തില്‍ താരരാജാക്കന്‍മാരും അണിനിരക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളും ഓണത്തിന് റിലീസിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കരിയറില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുകയാണ് ഇരുവരും.

    പൂര്‍വ്വാധികം ശക്തിയോടെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. 100 കോടിയും 200 കോടിയുമൊക്കെയായി ചരിത്രനേട്ടം സമ്മാനിച്ചാണ് ഇരുവരും മുന്നേറുന്നത്. ലൂസിഫറിന് പിന്നാലെയായെത്തിയ മധുരരാജയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചരിത്ര സിനിമകളുമായും ഇരുവരും എത്തുന്നുണ്ട്. ബിഗ് റിലീസുകളൊന്നുമില്ലാത്ത ഈദാണ് ഇത്തവണ കടന്നുപോയത്. അതിനാല്‍ത്തന്നെ ആ കുറവ് ഓണത്തിന് പരിഹരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടത്. പ്രേക്ഷകരെ മുള്‍മുനയിലാഴ്ത്തുന്ന തരത്തില്‍ ശക്തമായ താരപോരാട്ടം തന്നെയാണ് ഇത്തവണയും നടക്കാനിരിക്കുന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനും മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയും ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

     മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം

    മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം

    ഒരേ സമയത്താണ് മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെയാണ് ഇരുവരും തുടക്കം കുറിച്ചത്. ഒരുമിച്ചും അതിഥികളായുമൊക്കെ ഇരുവരും എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ പാത പിന്തുടര്‍ന്നാണ് അടുത്ത തലമുറയും സിനിമയിലേക്കെത്തിയത്. ബാലതാരമായി വിസ്മയിപ്പിച്ച പ്രണവ് ഇതുവരെയായി 2 സിനിമകളിലാണ് നായകനായി അഭിനയിച്ചത്. മമ്മൂട്ടിക്ക് പിന്നാലെയായെത്തിയ ദുല്‍ഖറാവട്ടെ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുകയാമെന്നറിഞ്ഞാല്‍ ഇന്നും സിനിമാലോകത്തിനും ആരാധകര്‍ക്കും ആകാംക്ഷയാണ്. ബോക്‌സോഫീസില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലാവാറുണ്ട്. നാളുകള്‍ക്ക് ശേഷം ഇരുവരും ഒരേ സമയത്ത് സിനിമകളുമായെത്താനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

    കരിയറിലെ മികച്ച നേട്ടവുമായി മമ്മൂട്ടി

    കരിയറിലെ മികച്ച നേട്ടവുമായി മമ്മൂട്ടി

    കരിയറില്‍ മികച്ച നേട്ടവും സ്വന്തമാക്കി നില്‍ക്കുകയാണ് മമ്മൂട്ടി. നവാഗതര സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. പതിവ് തെറ്റിച്ചാണ് ഇത്തവണത്തെ ഈദ് കടന്നുപോയത്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ അദ്ദേഹത്തിന്റെ സിനിമയുണ്ടായിരുന്നില്ല. ഉണ്ട എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. വിഷു റിലീസായെത്തിയ മധുരരാജയിലൂടെ ആദ്യ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. മാമാങ്കം, പതിനെട്ടാംപടി, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

     200 കോടി ക്ലബിലും ഇടംപിടിച്ചു

    200 കോടി ക്ലബിലും ഇടംപിടിച്ചു

    ശക്തമായ തിരിച്ചുവരവാണ് മോഹന്‍ലാലും നടത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവിന് മുന്നില്‍ ബോക്‌സോഫീസും കീഴടങ്ങുകയായിരുന്നു. 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക. വിവേക് ഒബ്‌റോയിയാണ് വില്ലനായി എത്തുന്നത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രം കൂടിയാണ് ലൂസിഫര്‍.

    ഓണത്തിന് ഒരുമിച്ചെത്തുന്നു

    ഓണത്തിന് ഒരുമിച്ചെത്തുന്നു

    ഇത്തവണത്തെ ഓണത്തിന് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യുവതാരനിരയും ചിത്രങ്ങളുമായെത്തുമെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ബോക്‌സോഫീസിനെ പൂര്‍വ്വാധികം ശക്തിയിലെത്തിക്കാന്‍ ഇവരുടെ വരവിന് കഴിയുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. രമേഷ് പിഷാരടി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഗാനഗന്ധര്‍വ്വനും മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുമാണ് ഓണത്തിന് റിലീസ് ചെയ്യുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

    ആര് നേടും?

    ആര് നേടും?

    നവാഗതരായ ജിജോയും ജിബിയും ചേര്‍ന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനില്‍ ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. നവാഗതയായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മോഹന്‍ലാല്‍ മമ്മൂട്ടി താരപോരാട്ടത്തില്‍ ആര് നേടുമെന്നറിയാനായാണ് ആരാധകരും കാത്തിരിക്കുന്നത്.

    English summary
    Mohanlal and Mammootty's film release on Onam?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X