ഇത് പൊളിക്കും! നടിപ്പിന്‍ നായകന്റെ ചിത്രത്തില്‍ വില്ലനായി കംപ്ലീറ്റ് ആക്ടര്‍
മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വിവരം ആരാധകര്‍ക്ക് സന്തോഷം നല്‍കിയൊരു വാര്‍ത്തയായിരുന്നു. അയന്‍, മാട്രാന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ കെവി ആനന്ദിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ജില്ല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
സൂര്യ 37 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നിരുന്നത്. വിജയ് ചിത്രം ജില്ലയിലെ പോലെ സൂര്യയുടെ സിനിമയിലും അച്ഛന്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സാധാരണ വില്ലന്‍ വേഷങ്ങളില്‍ നിന്നും തികച്ചു വ്യത്യസ്തമായൊരു കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ സൂര്യ 37ല്‍ അവതരിപ്പിക്കുയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ ഇരുതാരങ്ങള്‍ക്കൊപ്പം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോഹന്‍ലാലിനൊപ്പം അല്ലു സിരിഷ് അഭിനയിക്കുന്നത്.

മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലാണ് ആദ്യമായി ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നത്. തമിഴില്‍ ബ്രഹ്മാണ്ട ചിത്രങ്ങളൊരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജാണ് സൂര്യ 37നു വേണ്ടി സംഗീതമൊരുക്കുന്നത്. കെവി ആനന്ദുമായി സൂര്യ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജൂലായിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.


Click it and Unblock the Notifications











