»   » പുലിമുരുകനെ വെല്ലുമോ? കാത്തിരിക്കുന്ന പ്രോജക്ട് പ്രതീക്ഷിക്കുന്നതിനമപ്പുറം!

പുലിമുരുകനെ വെല്ലുമോ? കാത്തിരിക്കുന്ന പ്രോജക്ട് പ്രതീക്ഷിക്കുന്നതിനമപ്പുറം!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രകടനമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാഴ്ച വച്ചത്. ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം മുതല്‍ മലയാളത്തില്‍ ആദ്യമായി നൂറ് കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി. 125 കോടിക്ക് മുകളിലാണ് ഇതുവരെ പുലിമുരുകന്‍ ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.

ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നുണ്ട്. എന്നാല്‍ പുലിമുരകനെ വെല്ലുന്ന ഒരു മലയാള സിനിമ ഇനി മലയാള സിനിമയില്‍ ഉടന്‍ ഉണ്ടാകുമോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. മോഹന്‍ലാല്‍ നായകനാകുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകനേക്കാള്‍ വലിയ ബജറ്റില്‍ ഒരുക്കുന്നത്.

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലും ബി ഉണ്ണകൃഷ്ണനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെയാണ് ഇത് സംബന്ധിച്ച് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്ത് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും മെയില്‍ റിലീസിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

വമ്പന്‍ ബജറ്റില്‍

വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുലിമുരുകനേക്കാള്‍ വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നാലാമത്തെ സിനിമ

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മീന നായികയാകുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Mohanlal, B Unnikrishnan project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X