»   » മോഹന്‍ലാലിന്റെ വേഷം രഹസ്യമാക്കി വയ്ക്കാന്‍ മാത്രം, മഞ്ജുവിന്റെ സൈറബാനുവിലെ ആ രഹസ്യം ലീക്കായി!

മോഹന്‍ലാലിന്റെ വേഷം രഹസ്യമാക്കി വയ്ക്കാന്‍ മാത്രം, മഞ്ജുവിന്റെ സൈറബാനുവിലെ ആ രഹസ്യം ലീക്കായി!

Posted By: Sanviya
Subscribe to Filmibeat Malayalam

ഷാന്‍ തിരക്കഥ എഴുതി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കിസ്മത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഷെയിന്‍ നിഗമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി.

എന്നാല്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കികൊണ്ട് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും. അതിന് മുമ്പേ ചിത്രത്തിലെ സര്‍പ്രൈസ് അണിയറയില്‍ നിന്ന് പുറത്തായി. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷമാണ് അണിയറയില്‍ രഹസ്യമാക്കി വെച്ചിരുന്നത്. പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിലൂടെയാണ് അണിയറക്കാര്‍ ഈ സര്‍പ്രൈസ് പുറത്ത് വിടാനിരുന്നത്.

സൈറ ബാനുവിന്റെ ഭര്‍ത്താവ്

മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന സൈറ ബാനു എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ടൈറ്റില്‍ റോളില്‍

ടൈറ്റില്‍ റോളായ സൈറ ബാനു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. കരിങ്കുന്നം സിക്‌സസിലെ മികച്ച വേഷത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഈറോസ് ഇന്റര്‍നാഷ്ണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷെയിന്‍ നിഗം

കിസ്മത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെയിന്‍ നിഗും ചിത്രത്തില്‍ ഒരു പ്രധാന അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ മകന്റെ വേഷത്തിലാണ്. കിസ്മതിന് ശേഷം ഷെയിന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

അമല അക്കിനേനി

25 വര്‍ഷത്തിന് ശേഷം അമല അക്കിനേനി മലയാളി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഡ്വക്കറ്റ് ആനി ജോണ്‍ തറവാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്.

English summary
Mohanlal in Care Of Saira Banu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam