»   » ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

Posted By: കാർത്തി
Subscribe to Filmibeat Malayalam

മഞ്ജു ദിലീപ് ശീതയുദ്ധം ശക്തമാകുന്നതായി സിനിമാമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ദിലീപ് കാവ്യ വിവാഹത്തോടെ മഞ്ജുവിനെതിരെ ദിലീപ് ശക്തമായ കോക്കസ് സൃഷ്ടിക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. 

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

മമ്മൂട്ടി പറയാന്‍ മടിക്കുന്ന സൗന്ദര്യ രഹസ്യം ചാക്കോച്ചന്‍ വെളിപ്പെടുത്തി!!! എന്താണെന്നല്ലേ???

അതിനിടെയാണ് മഞ്ജുവിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്താനായി ദിലീപ് ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളല്ലാതെ മഞ്ജുവിന് മറ്റ് ചിത്രങ്ങളൊന്നും ഇല്ല. എന്നാല്‍ ഒടിയനില്‍ മഞ്ജുവിനെ നായികയാക്കിയതിന് പിന്നില്‍ ദിലീപാണെന്നാണ് ലഭിക്കുന്ന വിവരം. 

മഞ്ജുവാര്യര്‍ സിനിമയില്‍ സജീവമാകുന്നതിനെ പ്രതിരോധിക്കാന്‍ ദിലീപ് നീക്കള്‍ നടത്തുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സിനിമ മംഗളം റിപ്പോര്‍ട്ടറായ പല്ലിശേരിയായിരുന്നു. ദിലീപിനെതിരെ സ്ഥിരമായി വാര്‍ത്തകള്‍ നല്‍കുന്ന പല്ലിശേരി ദിലീപിനോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നായിരുന്നു മറുവാദം.

മഞ്ജുവാര്യര്‍ക്കെതിരെ ദിലീപ് കോക്കസ് ശക്തമാക്കുന്ന എന്ന റിപ്പോര്‍ട്ടിനെ സ്ഥിരീകരിക്കുന്നതാണ് മഞ്ജവിന്റെ പുതിയ പ്രോജക്ടുകള്‍. കാരണം മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മഞ്ജുവിന് ഉറപ്പ് പറയാന്‍ പറ്റുന്ന ചിത്രങ്ങള്‍.

ആമി, വില്ലന്‍, ഒടിയന്‍, മോഹന്‍ലാല്‍ ആരാധികയുടെ കഥപറയുന്ന മോഹന്‍ലാല്‍ എന്നിവയാണ് പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ വില്ലന്‍, ആമി എന്നിവയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ മഞ്ജു അതിഥി താരമാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി രണ്ട് വര്‍ഷത്തിന് ശേഷം മഞ്ജു എത്തുകയാണ്. രണ്ടാം വരവിലെ രണ്ടാം ചിത്രമായ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവില്‍ ഒരുമിച്ചത്. വില്ലന് പിന്നാലെ ഒടിയനിലും മഞ്ജു തന്നെയാണ് നായിക. അതിന് കാരണ ദിലീപാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്ലനില്‍ മഞ്ജുവിനെ നായികയായി നിശ്ചയിച്ചതിന് ശേഷം ദിലീപ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചു. മഞ്ജുവിനെ വില്ലനില്‍ നായികയാക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ വില്ലനില്‍ മാത്രമല്ല തന്റെ പുതിയ ചിത്രമായ ഒടിയനിലും മഞ്ജുവിനെ നായികയായി നിയമിക്കുകയായിരുന്നു.

മഞ്ജുവിനെതിരെ ദിലീപിന്റെ നീക്കങ്ങള്‍ ശക്തമാണെന്നാണ് സിനിമ ലോകത്തെ അണിയറ സംസാരം. അടുത്ത കാലത്തായി ദിലീപ് ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെടുന്നതും മഞ്ജുവാര്യര്‍ക്ക് പൊതു ഇടങ്ങളിലും സിനിമയിലും ലഭിക്കുന്ന സ്വീകാര്യതയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് അറിയുന്നത്.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് മഞ്ജു ഉറച്ച് വിശ്വസിച്ചിരുന്നു. പൊതുവേദികളിലെ മഞ്ജുവിന്റെ പ്രതികരണങ്ങളും അത്തരത്തിലുള്ളതായിരുന്നു. ഇതും ദിലീപിന് മഞ്ജുവിനോട് ദേഷ്യം തോന്നാനുള്ള കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ അപ്രീതി നേടാതിരിക്കാനായി പല സംവിധായകരും നടന്മാരും മഞ്ജുവിനെ തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ്. മോഹന്‍ലാല്‍ അല്ലാതെ മറ്റ് താരങ്ങളുടെ ഒന്നും ചിത്രങ്ങളില്‍ മഞ്ജുവിന് വേഷമില്ല എന്നതും ശ്രദ്ധേയമാണ്.

മഞ്ജുവിന് മോഹന്‍ലാലിനെ പിന്തുണ ഉള്ളത് പോലെ ദിലീപിന് മമ്മൂട്ടിയുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. മഞ്ജുവിനെ മമ്മൂട്ടിയുടെ നായികയായി നിശ്ചയിച്ചപ്പോള്‍ ദിലീപുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയത്.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞ നടി ഭാവനയ്ക്ക് മലയാള സിനിമയില്‍ പെട്ടന്ന് സിനിമകള്‍ കുറഞ്ഞതിന് പിന്നില്‍ ദിലീപാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ ഭാവന ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. ദിലീപ് നിര്‍മാതാവും നായകനുമായി എത്തിയ സിഐഡി മൂസയിലൂടെയായിരുന്നു ഭാവന ആദ്യമായി നായികയായത്.

ദിലീപിന്റെ വളര്‍ച്ച് കാരണം മഞ്ജുവാര്യരാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മഞ്ജുവിനെ വിവാഹം ചെയ്തതിന് ശേഷം ദിലീപിന്റെ കരിയറിലുണ്ടാ മാറ്റങ്ങളും അതിന് മുമ്പ് വിവാഹ മോചനത്തിന് ശേഷവുമുള്ള കരിയര്‍ ഗ്രാഫ് ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

മഞ്ജുവുമായുള്ള വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി നിന്ന സമയത്തായിരുന്നു കാവ്യ ദിലീപ് വിവാഹം. വിവാഹത്തിന് ശേഷം ദിലീപിന്റെ പ്രേക്ഷ പ്രീതി കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപ് ചിത്രങ്ങള്‍ക്ക് നിര്‍മാതാവിനെ ലഭിക്കുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ദിലീപ് ചിത്രങ്ങള്‍ തുടര്‍ച്ചയായി തിയറ്ററില്‍ പരാജയപ്പെടുന്നത് തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദിലീപ് ചിത്രങ്ങളുടെ മാര്‍ക്കറ്റിനെ ദിലീപ് കാവ്യ വിവാഹം നെഗറ്റീവായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

നാല് ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയക്കാരനാകുന്ന രാമലീല ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ടോമിച്ചന്‍ മുളുകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. പിന്നാലെ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവം, പ്രഫസര്‍ ഡിങ്കന്‍, പിക്ക് പോക്കറ്റ് എന്നിവയും അണയറയില്‍ ഓരുങ്ങുന്നുണ്ട്. ഇവയെല്ലാം കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച ചിത്രങ്ങളാണ്. ഈ വര്‍ഷം ഒരു ദിലീപ് ചിത്രവും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English summary
Mohanlal got a phone call from Dileep when the Villain shoot begins. After that Mohanlal desided to do his next film also with Manju.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam