twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ മോദി കൂടിക്കാഴ്ചയെ വിടാതെ സോഷ്യല്‍ മീഡിയ! കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല, കാണൂ!

    |

    മലയാള സിനിമയുടെ അഭിനയ കുലപതികളിലൊരാളായ മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അഭ്രപാളിയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താനൊരു മാതൃകയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. സിനിമയ്ക്കപ്പുറത്ത് സാധാരണക്കാരനായ മനുഷ്യനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. കേരളമൊന്നാകെ മഴക്കെടുതിയില്‍ വിറുങ്ങലിച്ച് നിന്നപ്പോള്‍ തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളുമായി താരവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനെത്തിയിരുന്നു. സമൂഹത്തിലേക്ക് നേരിട്ടിറങ്ങി പല കാര്യങ്ങളും ചെയ്യാനായി താരം ശ്രമിക്കാറുണ്ട്.

    ജയറാമും മഞ്ജു വാര്യരുമായിരുന്നു ആദ്യ പ്ലാനില്‍! പഞ്ചാബി ഹൗസിലേക്ക് പിന്നെങ്ങനെ ദിലീപെത്തി? ജയറാമും മഞ്ജു വാര്യരുമായിരുന്നു ആദ്യ പ്ലാനില്‍! പഞ്ചാബി ഹൗസിലേക്ക് പിന്നെങ്ങനെ ദിലീപെത്തി?

    വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി മോഹന്‍ലാലെത്തിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം അവശ്യ വസ്തുക്കള്‍ എത്തിച്ചത്. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരില്‍ തുടങ്ങിയതാണ് വിശ്വശാന്തി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. ഫൗണ്ടേഷന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ നേരിട്ട് വരാമെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് മറ്റ് ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയത്.

    കേവലമൊരു ഗുണ്ടയായിരുന്നില്ല മുള്ളന്‍കൊല്ലി വേലായുധന്‍, നരന് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍! കാണാം!കേവലമൊരു ഗുണ്ടയായിരുന്നില്ല മുള്ളന്‍കൊല്ലി വേലായുധന്‍, നരന് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍! കാണാം!

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു?

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു?

    സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍ പില്‍ക്കാലത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പതിവില്‍ നിന്നും വിപരീതമായി പ്രശസ്ത താരങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിക്കാറുമുണ്ട്. ബോളിവുഡ്, ടോളിവുഡ്, മോളിവുഡ് ഭേദമില്ലാതെ നിരവധി പേര്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. പരിചയപ്പെടുത്തലുകളോ മുഖവരുയോ അധികമില്ലാതെ തന്നെ ജനങ്ങളെ ഒപ്പം ചേര്‍ക്കാനും താരങ്ങള്‍ക്ക് കഴിയാറുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ, ഭരത് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

     മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍

    മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍

    മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പും താരം ഫേസ്്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. മോദിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    വിശ്വശാന്തിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

    വിശ്വശാന്തിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

    മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വയനാട്ടില്‍ തുടങ്ങുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കുന്നതിന് വേണ്ടിയാണ് താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായ മുതിര്‍ന്ന നേതാവാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറ്റ് പല പരിപാടികളും ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

    ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

    വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുന്‍പ് പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അത്തരം നീക്കങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നതെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല

    സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല

    മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് യാതൊരറിവുമില്ല, അവരെ അറിയിക്കാതെയാണേ്രത ചര്‍ച്ചകള്‍ നടത്തിയത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഇതിനുദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

    മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Mohanlal entering into politics?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X