പ്രണവിന്റെ സിനിമയില്‍ മോഹന്‍ലാലും കുടുംബവും അഭിനയിക്കുന്നു! സിനിമയിലെ ആ സര്‍പ്രൈസ് പൊളിഞ്ഞോ?
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം കാണാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സിനിമയ്ക്ക് വേണ്ടി താരരാജാവും കുടുംബവുമടക്കം ആരാധകരും മറ്റ് താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇതുവരെ ഒരു താരപുത്രനും കിട്ടാത്ത അത്രയും പ്രധാന്യത്തോടെയാണ് പ്രണവിന്റെ സിനിമ വരുന്നത്.
അതിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു വെച്ച വലിയൊരു രഹസ്യം പുറത്തായിരിക്കുകയാണ്. പ്രണവിന്റെ ആദിയില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയിലെ ഒരു റസ്റ്റോറന്റ് സീനിലായിരിക്കും ഇരുവരും ഉണ്ടാവുക. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒദ്യോഗികമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മാത്രമല്ല ഇന്ന് മലയാള മനോരമ പത്രത്തില്‍ ഫുള്‍ പേജ് പരസ്യവും പ്രണവിനും സിനിമയ്ക്കും കിട്ടിയിരുന്നു. ഇതുവരെ മലയാളത്തിലെ മറ്റ് താരങ്ങള്‍ക്കൊന്നും കിട്ടാത്ത അത്രയും സ്വീകരണമാണ് താരപുത്രന് കിട്ടിയിരിക്കുന്നത്.
ജിത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവിനൊപ്പം സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഫാന്‍സ് ഷോയും സിനിമയ്ക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications