»   » മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

Posted By: കാർത്തി
Subscribe to Filmibeat Malayalam

മേജര്‍ രവി എന്ന പട്ടാളക്കാരന്‍ സംവിധായകനിലൂടെയാണ് മലയാള സിനിമയില്‍ പട്ടാള സിനിമകളുടെ ഒഴുക്കുണ്ടാകുന്നത്. മുമ്പ് പട്ടാളക്കഥകള്‍ പറഞ്ഞ് മലയാളത്തില്‍ ഇറങ്ങിയിരുന്നത് വിരലിലെണ്ണവുന്ന സിനിമകള്‍ മാത്രമായിരുന്നു. സൈന്യം, നായര്‍ സാബ്, കാശ്മീരം, ദൗത്യം ഇങ്ങനൈ എണ്ണിയെടുക്കാവുന്ന ചിത്രങ്ങള്‍.

ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

ബാഹുബലിയെ ഞെട്ടിച്ച് സച്ചിന്‍!!! റിലീസിന് മുമ്പേ തകര്‍ത്തത് ബാഹുബലിയുടെ റെക്കോര്‍ഡ്!!!

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവിയുടെ പട്ടാള ചിത്രങ്ങള്‍ തുടങ്ങുന്നത്. ഏഴ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തതില്‍ ആറും പട്ടാള ചിത്രങ്ങളായിരുന്നു. അതില്‍ നാലിലും മോഹന്‍ലാല്‍ നായകനായി എത്തി. എന്നാല്‍ മേജര്‍ രവി മോഹന്‍ലാലിന്റെ ശനിയാണ് എന്ന രീതിയിലാണ് ആരാധകരുടെ സംസാരം.

ബിജെപി ഇനിയൊരു കളി കളിക്കും, ഒന്നൊന്നര കളി!! അവർ തിരിച്ചെത്തും, ഇതാണ് ലക്ഷ്യം...

മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഒരു ആരാധകന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഇട്ട കമന്റായിരുന്നു ഇത്തരത്തിലുള്ള ധ്വനി നല്‍കിയത്. വ്യക്തമായി കാരണങ്ങള്‍ നിരത്തിയാണ് ആരധകന്റെ ചെറു കമന്റ്. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പരാജയങ്ങളാണ് കമന്റില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

പിറന്നാള്‍ ദിനത്തില്‍ എല്ലാവരും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. പുതിയ ചിത്രങ്ങളുടെ സംവിധായകര്‍ തങ്ങളുടെ ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു ആശംസ അറിയിച്ചത്. ലാല്‍ ജോസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ബി ഉണ്ണികൃഷണന്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അപ്പോഴായിരുന്നു മേജര്‍ രവി മോഹന്‍ലാലിനെ വച്ച് സിനിമ പ്രഖ്യാപിക്കരുതേ എന്നുള്ള ആരാധകന്റെ പ്രാര്‍ത്ഥന.

മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം കീര്‍ത്തി ചക്ര വന്‍ വിജയമായിരുന്നു. പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവമായിരുന്നു ചിത്രം. അതിന് ശേഷം ചെയ്ത കുരുക്ഷേത്ര ആദ്യ ചിത്രത്തോളം എത്തിയില്ലെങ്കിലും മോശമാക്കിയില്ല. പിന്നീടിങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും പരാജയങ്ങളായിരുന്നു.

ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് 2010ല്‍ എത്തിയ ചിത്രമായിരുന്നു കാണ്ഡഹാര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചിലിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശിക്കാറിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ എത്തിയ ചിത്രം തിയറ്ററില്‍ വന്‍പരാജയമായി മാറുകയായിരുന്നു.

2012ലെ മേജര്‍ രവി മോഹന്‍ലാല്‍ ചിത്രം പക്ഷെ പതിവിന് വിപരീതമായി ഒരു പട്ടാള ചിത്രമായിരുന്നില്ല. ടെയ്ക്കന്‍, ട്രെയ്ഡ് എന്നീ പാശ്ചാത്ത്യ സിനിമകളെ യഥാവിധി യോജിപ്പിച്ചെടുത്ത ചിത്രമായിരുന്നു കര്‍മ്മയോദ്ധയിലുടെ മേജര്‍ രവി പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഗ്രാന്‍ഡ്മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെയെത്തിയ കര്‍മ്മയോദ്ധയും പരാജയമായി.

ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം തിയറ്ററിലെത്തിയ ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പ്രതീക്ഷകള്‍ ഏറെ ഉണ്ടായിരുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി. അഞ്ച് വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല.

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ എത്തിയ മേജര്‍ രവി ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നവയും വിജയ തുടര്‍ച്ച ഇല്ലാതാക്കുന്നവയും ആയിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ചിത്രവും ഇത്തരത്തില്‍ ഹിറ്റുകള്‍ക്ക് പിന്നാലെയെത്തി പരാജയമായ ചിത്രങ്ങളായിരുന്നു എന്നതിനാലാണ് മേജര്‍ രവി മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കരുതേ എന്ന് ആരാധകന്‍ പ്രാര്‍ത്ഥിച്ചു പോയത്.

ആരാധാകന്റെ ഫേസ്ബുക്ക് കമന്റ് കാണാം...

English summary
One of the Mohanlal fan prayer get viral in social media. He post a comment under mohanlal's birthday post. His prayer was Major Ravi won't announce a Mohanlal project recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam