»   » മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തിയേറ്ററിലെത്തി മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ഫഹദ് ഫാസിലിന്റെ തിരിച്ചുവരവായാണ് പലരും ചിത്രത്തെ കാണുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ നല്ലൊരു അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു.

എന്നാല്‍ ചിത്രം വിജയ്ക്കുമ്പോള്‍ നിര്‍മാതാവ് ആഷിഖ് അബുവിന് എതിരെ മാത്രം മോഹന്‍ലാല്‍ ഫാന്‍സ്. ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഡയലോഗാണ് പ്രശ്‌നം. ഈ ഡയലോഗ് പറഞ്ഞ ആളിനെയോ തിരക്കഥാകൃത്തിനെയോ സംവിധായകനെയോ വിമര്‍ശിക്കാതെ എന്തിന് ആഷിഖിന് എതിരെ തിരിയുന്നു എന്ന് ചോദിച്ചാല്‍ അതിനുമുണ്ട് മറുപടി. തുടര്‍ന്ന് വായിക്കൂ.

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

'സംഭവം എനിക്ക് മമ്മൂട്ടിയെ ഇഷ്ടമല്ല. പുള്ളി ഏത് റോളും ചെയ്യും. തമിഴനോ പൊട്ടനോ മന്ദബുദ്ധിയോ.. അതിനൊക്കെ ലാലേട്ടന്‍ നായര്‍, മേനോന്‍, വര്‍ഷ വിട്ടൊരു കളിയുമില്ല' എന്നാണ് ചിത്രത്തിലെ ഡയലോഗ്. സൗഭിന്‍ അവതരിപ്പിയ്ക്കുന്ന ക്രിസ്പിന്‍ എന്ന കഥാപാത്രമാണ് ഈ ഡയലോഗ് ഉപയോഗിക്കുന്നത്.

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

മോഹന്‍ലാലിനെ ആഷിഖ് അബു സവര്‍ണ ഫാസിസ്റ്റാക്കി എന്നാരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലാല്‍ ഫാന്‍സ്. വിഷയത്തില്‍ ആഷിഖിനെതിരെ ട്രോളുകളും ഇറങ്ങി

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടായിരുന്ന വീ ഹേറ്റ് മോഹന്‍ലാല്‍ എന്ന കമ്യൂണിറ്റിയുടെ അഡ്മിന്‍ ആഷിഖ് അബു ആണെന്നും ലാല്‍ ഫാന്‍സ് ആരോപിയ്ക്കുന്നു.

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

ഈ ഡയലോഗ് പറഞ്ഞ സൗഭിനെയോ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിനെയോ സംവിധായകന്‍ ദിലീഷ് പോത്തനെയോ അല്ല, ചിത്രത്തിനെ നിര്‍മാതാവ് ആഷിഖ് അബുവിനെയാണ് ആക്രമിയ്ക്കുന്നത്. എന്തിന് എന്ന ചോദ്യം സ്വാഭാവികം

മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റാക്കി, 'വീ ഹേറ്റ് മോഹന്‍ലാലിന്റെ' അഡ്മിന്‍ ആഷിഖോ?

ആഷിഖ് അബുവിന്റെ രാഷ്ട്രീയമാണത്രെ അതിന് കാരണം. ആഷിഖിന്റെ രാഷ്ട്രീയ നിലപാടിനോട് എതിര്‍പ്പുള്ള ആള്‍ക്കാരാണ് വിമര്‍ശിക്കുന്നതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

English summary
Mohanlal fans against Aashi Abu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam