മണിരത്‌നത്തിനൊപ്പം മോഹന്‍ലാലും ജയറാമും ഐശ്വര്യയും? ബ്രഹ്മാണ്ഡ പ്രഖ്യാപനം കാത്ത് ആരാധകലോകം!
Recommended Video
തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വനെന്ന ചിത്രത്തിനായി. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അധികം വൈകാതെ തന്നെ തുടങ്ങുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഐശ്വര്യ റായ് എത്തിയിരുന്നു. കഥാപാത്രമാമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വിക്രമും വ്യക്തമാക്കിയിരുന്നു. തന്റെ മനസ്സിലെ സ്വപ്‌ന സിനിമയായാണ് മണിരത്‌നം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
കീര്‍ത്തി സുരേഷ്, അമല പോള്‍, സത്യരാജ്, ജയം രവി തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തമിഴില്‍ നിന്നും വലിയൊരു ചരിത്ര സിനിമയുടെ ഭാഗമാവാനുള്ള അവസരം തന്നെ തേടിയെത്തിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പുറത്തുവിടാറായില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജയറാം പറഞ്ഞത്. ഇതോടെയാണ് ജയറാമും ഈ സിനിമയുടെ ഭാഗമാവുന്നതായുള്ള സ്ഥിരീകരണമെത്തിയത്.

ജയറാമിനെക്കൂടാതെ മോഹന്‍ലാലും ഐശ്വര്യ ലക്ഷ്മിയും സിനിമയുടെ ഭാഗമായേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവറിന് വേണ്ടിയായിരുന്നു നേരത്തെ മോഹന്‍ലാലും മണിരത്‌നവും ഒരുമിച്ചത്. അതാവട്ടെ അദ്ദേഹത്തിന്‍രെ കരിയര്‍ ബെസ്റ്റായി മാറുകയും ചെയ്തിരുന്നു. നേരത്തെ ദളപതിയിലേക്കായി മണിരത്‌നം ജയറാമിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ആ അവസരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം. പൊന്നിയിന്‍ സെല്‍വന്റെ താരനിര്‍ണ്ണയത്തെക്കുറിച്ച് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.


Click it and Unblock the Notifications











