താരപുത്രന്മാരെക്കാള്‍ ഭാഗ്യം മോഹന്‍ലാലിനാണോ? ദൃശ്യത്തിന് ശേഷം വീണ്ടും കൂട്ടുകെട്ട് ഒന്നിക്കുന്നു!!
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ദൃശ്യത്തിന് കഴിഞ്ഞിരുന്നു. വീണ്ടും അതേ കൂട്ടുകെട്ടിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം മകന്‍ പ്രണവ് മോഹന്‍ലാലായിരുന്നു ജിത്തുവിന്റെ സിനിമയില്‍ നായകനായെത്തിയത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി എന്ന ചിത്രമായിരുന്നു ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ സിനിമ ബോക്‌സോഫീസില്‍ നല്ല പ്രകടനം കാഴ്ച വെക്കുകയും സാമ്പത്തിക വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

ദൃശ്യത്തിന്റെ വിജയം
ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013 ലായിരുന്നു ദൃശ്യം റിലീസിനെത്തുന്നത്. മോഹന്‍ലാലും മീനും നായിക നായകന്മാരായി അഭിനയിച്ച ത്രില്ലര്‍ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ജോര്‍ജ്ജുകുട്ടി എന്ന മലയോര കര്‍ഷകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. കിടിലന്‍ മേക്കിംഗും മികച്ച തിരക്കഥയുമടക്കം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിച്ച സിനിമയായിരുന്നു ദൃശ്യം. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു.

അടുത്ത സിനിമ വരികയാണോ?
സിനിമ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്യിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കും എന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുമ്പോള്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്. ചിത്രത്തില്‍ ഒരു സൂപ്പര്‍താരം നായക വേഷത്തില്‍ എത്തുമെന്ന് നേരത്തെ ജിത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്ന് വ്യക്തമാക്കിയില്ല. ആ വേഷത്തില്‍ മോഹന്‍ലാലിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ താരങ്ങള്‍ അണിനിരക്കും
ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നും ജിത്തു ജോസഫ് പറയുന്നു. അതേ സമയം മോഹന്‍ലാലിന്റെ പേരുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും മറ്റ് ഏതെങ്കിലും താരങ്ങളാണോ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ദൃശ്യത്തിന് ശേഷം കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കാളിദാസിന്റെ സിനിമ
ആദി യ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. കാളിദാസ് നായകനായി അഭിനയിക്കുമ്പോള്‍ അപര്‍ണ ബാലമുരളിയാണ് നായിക. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൂമരത്തില്‍ നിന്നു വേറിട്ടൊരു ലുക്കിലാണ് കാളിദാസ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയില്‍ അഭിനയിക്കുന്നത്. സാധാരണ ജിത്തു ജോസഫ് സിനിമകളില്‍ പ്രധാനമായും ത്രില്ലറോ സസ്‌പെന്‍സോ ആണ് കൂടുതലായും കാണിക്കാറുള്ളത്. എന്നാല്‍ ഇത്തവണ മികച്ചൊരു എന്റര്‍ടെയിനറുമായിട്ടായിരിക്കും ജിത്തുവിന്റെ വരവെന്നാണ് സൂചന. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളില്‍ നിന്നം ട്രെയിലറില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.


Click it and Unblock the Notifications











