»   » തെലുങ്കില്‍ അത് സംഭവിച്ചു, മലയാളത്തില്‍ നിന്ന് മമ്മൂട്ടിയോ മോഹന്‍ലാലോ? രാഷ്ട്രീയത്തിലിറങ്ങുന്നത് ആര്

തെലുങ്കില്‍ അത് സംഭവിച്ചു, മലയാളത്തില്‍ നിന്ന് മമ്മൂട്ടിയോ മോഹന്‍ലാലോ? രാഷ്ട്രീയത്തിലിറങ്ങുന്നത് ആര്

Posted By: സാൻവിയ
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ അരങ്ങേറ്റം ആരാധകര്‍ക്കും ആകാംക്ഷയാണ്. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ അരങ്ങേറ്റത്തിന് പിന്നാലെ തമിഴില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കേട്ടിരുന്നു. പിന്നീട് അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. എന്നാല്‍ അടുത്തിടെ വീണ്ടും രജനികാന്ത് രാഷ്ട്രീയത്തില്‍ എത്തുന്നതായി വാര്‍ത്തകള്‍ പൊന്തിയെങ്കിലും രജനികാന്ത് അക്കാര്യം നിഷേധിച്ചു.

തെലുങ്കിലും തമിഴിലും സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ അരങ്ങേറ്റം അടുത്തിടെ ചര്‍ച്ചയായപ്പോള്‍ മലയാളത്തിലെയും സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയനിലപാട് അറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു. മലയാളത്തില്‍ എതിരാളികളില്ലാതെ ജനറേഷനില്ലാതെ മത്സരിക്കുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രാഷ്ട്രീയ അരങ്ങേറ്റമാണ് ആരാധകര്‍ക്കും അറിയേണ്ടത്.

മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക്

മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മമ്മൂട്ടി അഭിനയം നിര്‍ത്തി പൂര്‍ണമായും രാഷ്ട്രീയത്തിലിറങ്ങുന്നതായായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഒരു കാര്യം പോലും ഇല്ലെന്ന് മമ്മൂട്ടി പിന്നീട് വ്യക്തമാക്കിയരുന്നു. സിനിമയില്‍ തന്നെ തുടരുമെന്ന് മമ്മൂട്ടി പറഞ്ഞു.

തനിതിന് പറ്റിയ ആളല്ല

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നടന്‍ മോഹന്‍ലാലും രാഷ്രീയത്തിലിറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വാര്‍ത്ത നിഷേധിച്ചു. താനിതിന് പറ്റിയ ആളല്ലെന്നും അതുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടനോ നടിയോ ആയതുക്കൊണ്ട്

മറ്റ് പല സംസ്ഥാനങ്ങളിലും നടനോ നടിയോ ആയതുക്കൊണ്ട് മാത്രം രാഷ്ട്രീയ നേതാക്കളായി മാറുന്ന അവസ്ഥയാണ്. കേരളത്തിലും അത് പുതിയ കാര്യമൊന്നും അല്ല. തനിക്ക് ആകെ അറിയുന്ന പണി അഭിനയം മാത്രമാണ്. മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍

മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും താരങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. നിലവില്‍ സൂപ്പര്‍താരങ്ങള്‍ രാഷ്ടീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

തമിഴില്‍ നിന്ന് വീണ്ടും സൂചന

തമിഴില്‍ സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. രജനികാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും അടുത്തിടെ ആരാധക സംഗമത്തില്‍ വെച്ച് താരം തന്നെ അതിനുള്ള സൂചന നല്‍കുകയായിരുന്നു.

രാഷ്ട്രീയ പ്രസ്താവന

നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ മാറേണ്ടതുണ്ടെന്ന് രജനികാന്ത് പറഞ്ഞു. ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത രാഷ്ട്രീയ സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇങ്ങനെ തുടര്‍ന്നാല്‍ ജനങ്ങള്‍ എന്തു ചെയ്യും. ജനാധിപത്യം ദുഷിച്ച് വരികയാണെന്നും രജനികാന്ത് പറഞ്ഞു. ഇതോടെ രജനികാന്തിന്റെ രാഷ്ട്രീയ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്തു.

വാര്‍ത്തകള്‍ വ്യാജം

രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന്റെ സൂചനയാണ് ഇതെല്ലാം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ രജനികാന്ത് രംഗത്ത് എത്തി വാര്‍ത്തകള്‍ വ്യാജമാണെന്ന് രജനികാന്ത് തുറന്ന് പറഞ്ഞു.

English summary
Mohanlal,Mammootty politics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam