മമ്മൂട്ടിയല്ല എംജി ആര്‍? മോഹന്‍ലാലിനെത്തേടി വീണ്ടും ആ ഭാഗ്യമെത്തിയോ? കാണൂ!

By Nimisha

തമിഴകത്തിന്റെ സ്വന്തം അമ്മയായ ജയലളിതയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമകള്‍ ഒരുക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. ആരൊക്കെയായിരിക്കും ആ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നറിയാനായിരുന്നു പലര്‍ക്കും ആകാംക്ഷ. അമ്മ-പുരട്ചി തലൈവി എന്ന് പേരിട്ടിരിക്കുന്ന സിനിമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരതിരാജയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരന്നേക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായി എന്നിവരെയാണ് ജയലളിതയെ അവതരിപ്പിക്കാനായി പരിഗണിക്കുന്നത്്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതേക്കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ തുടര്‍ന്നുവായിക്കാം.

സിനിമയൊരുക്കാന്‍ ഭാരതിരാജ

സിനിമയൊരുക്കാന്‍ ഭാരതിരാജ

ജയലളിതയുടെ ജീവിതത്തെക്കുറിച്ച് സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍ എന്നെത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സംവിധായകരായ എഎല്‍ വിജയ്, ഭാരതിരാജ തുടങ്ങിയവരുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഭാരതിരാജ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നായകനായി മോഹന്‍ലാല്‍ എത്തിയേക്കും

നായകനായി മോഹന്‍ലാല്‍ എത്തിയേക്കും

മോഹന്‍ലാലിനെയാണ് ഈ ചിത്രത്തിലേക്ക് നായകനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. നീരാളിക്ക് പിന്നാലെ കായംകുളം കൊച്ചുണ്ണിയും ഒടിയനും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്. രഞ്ജിത്ത് ചിത്രമായ ഡ്രാമയും കെവി ആനന്ദിന്റെ പുതിയ സിനിമയുമാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് പുറമെ ബിഗ് ബോസിലും അദ്ദേഹം എത്തുന്നുണ്ട്. താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റും അദ്ദേഹമാണ്. താരം ഈ ഓഫര്‍ സ്വീകരിച്ചോയെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കമല്‍ഹസനെയും പരിഗണിക്കുന്നു

കമല്‍ഹസനെയും പരിഗണിക്കുന്നു

മോഹന്‍ലാലല്ലെങ്കില്‍ അടുത്ത ഓപ്ഷനായി തിരഞ്ഞെടുക്കുന്നത് ഉലകനായകനെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബോസ് തമിഴ് പതിപ്പ് നിയന്ത്രിക്കുന്നത് കമല്‍ഹസനാണ്. അടുത്തിടെ അദ്ദേഹം മലയാള പതിപ്പില്‍ അതിഥിയായി എത്തിയിരുന്നു. ജയലളിതയുടെ ബയോപിക്ക് ചിത്രത്തെക്കുറിച്ച് അദ്ദേഹവും പ്രതികരിച്ചിട്ടില്ല.

ആഷും അനുഷ്‌ക ഷെട്ടിയും

ആഷും അനുഷ്‌ക ഷെട്ടിയും

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ മികച്ച വനിതാപ്രതിനിധികളിലൊരാളായ ജയലളിതയായി ആരെത്തുമെന്ന ചര്‍ച്ചകളും ഇതിനിടയില്‍ തുടങ്ങിയിട്ടുണ്ട്. ഐശ്വര്യ റായി, അനുഷ്‌ക ഷെട്ടി എന്നിവരെയാണ് നായികയായി പരിഗണിക്കുന്നതത്രേ. ആദിത്യ ഭരദ്വാജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയാണ് സംഗീതമൊരുക്കുന്നത്. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

വിജയ് യും സിനിമയൊരുക്കുന്നു

വിജയ് യും സിനിമയൊരുക്കുന്നു

ജയലളിതയുടെ ജീവിതത്തെക്കുറിച്ച് സിനിമയൊരുക്കാനായി എഎല്‍ വിജയ് യും തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മമ്മൂട്ടിയെ നായകനാക്കാണ് അദ്ദേഹത്തിന്റെ ശ്രമം. എംജി ആറിന്റെ വേഷത്തിലേക്ക് മെഗാസ്റ്റാര്‍ എത്തുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം. സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

നയന്‍താരയും വിദ്യ ബാലനും

നയന്‍താരയും വിദ്യ ബാലനും

ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയും ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ വിദ്യ ബാലനുമാണ് നായികയായി പരിഗണിക്കുന്നത്. ഇവരിലാര്‍ക്കാവും നറുക്ക് ലഭിക്കുന്നതെന്നുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമകളുടെ തിരക്കിലാണ് ഇരുവരും. അതിനിടയില്‍ ബയോപ്പിക്കുമായി എത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നായകനായി മമ്മൂട്ടി?

നായകനായി മമ്മൂട്ടി?

ഇരുവറില്‍ എംജി ആറിനെ അവതരിപ്പിക്കാനായി മണിരത്‌നം ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹത്തിന് ആ വേഷം സ്വീകരിക്കാനായിരുന്നില്ല. ഈ നഷ്ടം ഇന്നും തന്നെ അലട്ടുന്നുണ്ടെന്ന് അദ്ദേഹം അടുത്തിടെയും പറഞ്ഞിരുന്നു. മോഹന്‍ലാലായിരുന്നു അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയത്. അതാവട്ടെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറുകയും ചെയ്തു.

കുഞ്ഞാലിമരക്കാറിന് പിന്നാലെ വീണ്ടും

കുഞ്ഞാലിമരക്കാറിന് പിന്നാലെ വീണ്ടും

കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം അടുത്തിടെയാണ് പരിഹരിച്ചത്. താരരാജാക്കന്‍മാര്‍ ഒരേ കഥാപാത്രമായി എത്തുന്നതിനിടയിലെ പൊരുത്തക്കേടുകളെക്കുറിച്ച് സിനിമാലോകവും ആരാധകരും വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രഖ്യാപിച്ച സിനിമകളില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ പിന്‍മാറിയിരുന്നില്ല. മരക്കാര്‍ അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാലും കുഞ്ഞാലി മരക്കാറുമായി മമ്മൂട്ടിയും എത്തും. ഇതിന് പിന്നാലെയാണ് എംജി ആറിനെച്ചൊല്ലിയുള്ള തര്‍ക്കവും നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X