പ്രേമത്തിനു ശേഷം വീണ്ടും അൽഫോൺസ് പുത്രൻ മലയാളത്തിൽ!! നായകൻ ലാലേട്ടൻ? പ്രഖ്യാപനം ന്യൂയർ ദിനത്തിൽ

By Suchithra Mohan

Recommended Video

അൽഫോൺസ് പുത്രൻ - ലാലേട്ടൻ ചിത്രം വരുന്നു

പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൺസ് പുത്രൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അൽഫോൺസ് ചെയ്തതെങ്കിലും അവ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. സംവിധായകൻ എന്നതിലുപരി ഒരു അഭിനേതാവ് കൂടിയാണ് ആൽഫോൺസ്. സംവിധാനത്തിനോടൊപ്പം സിനിമകളിലും അൽഫോൺസ് പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ നിർമ്മാണത്തിലും അൽഫോൺസ് ഒരു കൈ നോക്കിയിട്ടുണ്ട്.

ഒരു ന്യൂജനറേഷൻ ചിത്രങ്ങളുടെ സംവിധായകനല്ല അൽഫോൺസ് പുത്രൻ. ഒരുക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ളതാണെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്താനുളള കഴിവ് അൽഫോൺസ് പുത്രനുണ്ട്. അതുകൊണ്ടാണ് പ്രേമവും നേരവുമൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായത്.‌ 2015 ൽ പുറത്തിറങ്ങിയ പ്രേമം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു ശേസം അൽഫോൺസ് പുത്രന്റെ ചിത്രങ്ങളൊന്നും എത്തിയിട്ടില്ലായിരുന്നു. പുതിയ വർഷത്തിൽ പുതിയ ചിത്രവുമായി അൽഫോൺസ് എത്തുകയാണ്. മലയാളികളുടെ സൂപ്പർ താരമാണ് അൽഫോൺസിന്റെ നായികനായി എത്തുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

 നായകൻ  മോഹൻലാൽ

നായകൻ മോഹൻലാൽ

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനാണ് നായികനായി എത്തുന്നത്രേ. എന്നാൽ ഇതു സംബന്ധമായി മോഹൻലാലുമായി ചേർന്ന വൃത്തങ്ങളോ അൽഫോൺസ് പുത്രനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതു സംബന്ധമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  ന്യൂയറിന്

ന്യൂയറിന്

ചിത്രത്തിനെ കുറിച്ചുളള ഔദ്യോഗിതക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ ന്യൂയറിനു ഇതു സംബന്ധമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിനു വ്യക്തയില്ല. എന്നാൽ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഫലമുണ്ടാകുമോ ഇല്ലയോ എന്ന് അറിയാൻ ജനുവരി 1 വരെ കാത്തിരിക്കണം. അതേസമയം കാളിദാസ് ജയറാമിനെ നായകനാക്കിയുള്ള ഒരു തമിഴ് പ്രൊജക്ടിന്റെ തിരക്കിലാണ് അൽഫോൻസ് പുത്രൻ. അതിനു ശേ‌ഷമായിരിക്കും ഈ മോഹൻലാൽ ചിത്രം

നിവിൻ പോളിയും

നിവിൻ പോളിയും

അതേസമയം മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അൽഫോസ് ചിത്രത്തിൽ നിവിൻ പോളിയും ചെറിയ വേഷത്തിൽ എത്തുന്നുണ്ടത്രേ. മലയാളത്തിൽ രണ്ട് ചിത്രങ്ങൾ മാത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തിരിക്കുന്നത്. അതിൽ രണ്ടിലും നിവിൻ പോളിയാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലും ചെറിയ വേഷത്തിൽ നിവിൻ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്തായാലും ചിത്രത്തിനു വേണ്ടിയുളള കട്ട കാത്തരിപ്പിലാണ് പ്രേക്ഷകർ.

2019 ലാലേട്ടന്റെ വർഷം

2019 ലാലേട്ടന്റെ വർഷം

2019 ൽ ലാലേട്ടനു കൈ നിറയെ ചിത്രങ്ങളാണ്. ഇപ്പോൾ പ്രിയദർശൻ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിരക്കിലാണ്. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും 2018 ൽ റിലീസിനെത്തുന്നുണ്ട്. ഈ ചിത്രത്തിൽ ലാലേട്ടന്റെ ഷെഡ്യൂൾഡ് പൂർത്തിയായിട്ടുണ്ട്. ഇതിനു ശേഷമാണ് പ്രിയദർശൻ ചിത്രത്തിലെത്തിയത്. കൂടാതെ ലാലേട്ടൻ- സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെവി ആനന്ദ് ചിത്രവും 2019 ൽ പ്രദർശനത്തിനെത്തും.
സിദ്ദീഖിന്റെ ബിഗ് ബ്രദര്‍, ജിബി-ജോജു ടീമിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നിവയും 2019ൽ പുറത്തെത്തുന്ന ലാലേട്ടൻ ചിത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X