ബിഗ് ബോസ് ഷോയിൽ നിന്ന് മോഹൻലാൽ പിൻമാറുന്നതായി റിപ്പോർട്ട്, സീസൺ 4ൽ മറ്റൊരു സൂപ്പർ താരം...

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് മറ്റ് ഭാഷകളിലേക്കും ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായിരുന്ന ബിഗ് ബോസിന്റെ അവതാരകരായി എത്തിയത്. ഇത് ഷോയുടെ പ്രേക്ഷക സ്വീകാര്യത വർധിപ്പിച്ചിരുന്നു.

സ്റ്റൈലൻ ലുക്കിൽ രശ്മി ആർ നായരുടെ പുതിയ ഫോട്ടോഷൂട്ട്,ചിത്രം വൈറലാകുന്നു

ഏറ്റവും ഒടുവിലാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് ആരംഭിച്ചത്. മോഹൻലാൽ ആയിരുന്നു ഷോയുടെ അവതാരകനായി എത്തിയത്. നിരവധി സ്റ്റേജ് ഷോകളിലും ടോക്ക് ഷോകളിലുമൊക്കെ താരത്തെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു താരം ഒരു റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയത്.മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടന് ലഭിച്ചത്.

മോഹൻലാൽ പിൻമാറുന്നു

ഇപ്പോഴിത മോഹൻലാൽ ബിഗ് ബോസ് ഷോയിൽ നിന്ന് പിൻമാറുന്നു എന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയാണ്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടർന്നാണ് താരം ഷോയിൽ നിന്ന് പിൻമാറുന്നതെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഷോയുമായി ബന്ധപ്പെട്ടവരോ മോഹൻലാലോ ഇതുവരെ നടത്തിയിട്ടില്ല. അതേസമയം താരത്തിന് പകരം മറ്റ് താരങ്ങളെ ബിഗ് ബോസ് അധികൃതർ സമീപിച്ചതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

മറ്റൊരു  അവതാരകൻ

മോഹൻലാലിന്റെ സ്ഥാനത്തേയ്ക്ക് നടന്മാരായ സുരേഷ് ഗോപി, മുകേഷ് എന്നിവരുടെ പേരാണ് പ്രചരിക്കുന്നത്. ഇതിന് മുൻപ് റിയാലിറ്റി ഷോകളിൽ അവതാരകരായി താരങ്ങൾ തിളങ്ങിയിട്ടുണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അടുത്ത സീസണിൽ പുതിയ അവതാരകനാകും ബിഗ് ബോസ് മലയാളം ഷോ നയിക്കുക. അതേസമയം ഇത് അംഗീകരിക്കൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. മോഹൻലാലിന് പകരം മറ്റൊരു അവതാരകനെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ രസകരമായിട്ടാണ് താരം ഷോ അവതരിപ്പിക്കുന്നത്.

മികച്ച അവതാരകൻ

ആഴ്ചയിൽ രണ്ട് ദിവസമാണ് മോഹൻലാൽ മത്സരാർഥികളെ കാണാനായി ഹൗസിൽ എത്തുന്നത്. വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും മത്സരാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യാറുണ്ട്. ആരേയും വേദനിപ്പിക്കാത്ത രീതിയിലാണ് നടൻ കാര്യങ്ങൾ അവതരിപ്പിക്കാറുള്ളത്. ഇത് പ്രേക്ഷകരുടെ ഇടയിലും മത്സരാർഥികളുടെ ഇടയിലും വലിയ ചർച്ചയാകാറുണ്ടായിരുന്നു. താരപദവി നോക്കാതെയാണ് മേഹൻലാൽ മത്സരാർഥികളോട സംസാരിക്കുന്നത്,

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
സിനിമ തിരക്ക്

ദൃശ്യം 2 ആണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. വൻ വിജയമായിരുന്നു ചിത്രം കുഞ്ഞാലി മരയ്ക്കാർ, ആറാട്ട്, ബറോസ് എന്നിവയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനമയുട ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങ് നിർത്തി വെച്ചിരിക്കുകയാണ്.

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X