»   » അമ്മായിയച്ഛന്‍ പ്രശ്‌നമാകും; അല്‍ഫോണ്‍സ് പുത്രന്‍ - മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു?

അമ്മായിയച്ഛന്‍ പ്രശ്‌നമാകും; അല്‍ഫോണ്‍സ് പുത്രന്‍ - മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു?

Posted By: Rohini
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍. അതുകൊണ്ട് തന്നെ അല്‍ഫോണ്‍സ് മോഹന്‍ലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നു എന്ന് കേട്ടപ്പോള്‍ ആരാധകര്‍ ഒരുപാട് സന്തോഷിച്ചു.

അല്‍ഫോണ്‍സിന്റെ ചിത്രത്തിലൂടെ അരങ്ങേറാനായിരുന്നു എനിക്കാഗ്രഹം; അല്‍ഫോണ്‍സിനെ പുകഴ്ത്തി നിവിന്‍ പോളി

എന്നാല്‍ അടുത്തൊന്നും ആ അത്ഭുതം നടക്കാനുള്ള സാധ്യതയില്ലെന്നാണ് പുതിയ വിവരം. മോഹന്‍ലാലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്ന് നിര്‍മാതാവ് പിന്മാറിയത്രെ. എന്തിന് എന്നറിയാന്‍ തുടര്‍ന്ന് വായിക്കാം

മോഹന്‍ലാലും അല്‍ഫോണ്‍സ് പുത്രനും ഒന്നിക്കുന്ന ചിത്രം

മോഹന്‍ലാലിനെ നായകനാക്കി പ്രേമം സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നും എസ് എല്‍ വിമല്‍ കുമാര്‍ ചിത്രം നിര്‍മിയ്ക്കുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍

നിര്‍മാതാവ് പിന്മാറി, എന്തുകൊണ്ട്

എന്നാല്‍ അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് എസ് എല്‍ വിമല്‍കുമാര്‍ പിന്മാറിയത്രെ. അല്‍ഫോണ്‍സിന്റെ ഭാര്യ-പിതാവ് ആല്‍വിന്‍ ആന്റണിയും നിര്‍മാതാവാണ്. അദ്ദേഹം അനാവശ്യമായി പ്രൊജക്ടില്‍ ഇടപെടും എന്ന് പറഞ്ഞാണത്രെ വിമല്‍ കുമാര്‍ പിന്മാറിയത്.

എസ് എല്‍ വിമല്‍കുമാറിന് ലാല്‍ ഡേറ്റ് നല്‍കാന്‍കാരണം

മോഹന്‍ലാലിന്റെ ലോക് പാല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് എസ് എല്‍ വിമല്‍കുമാര്‍. ചിത്രം ബോക്‌സോഫീലില്‍ വന്‍ പരാജയമായിരുന്നു. ഇതിന്റെ നഷ്ടം ഏറ്റെടുത്ത ലാല്‍, അടുത്ത ചിത്രത്തില്‍ അഭിനയിക്കാം എന്ന് സമ്മതിക്കുകയും താങ്കള്‍ക്ക് ഇഷ്ടമുള്ള അഭിനേതാക്കളെയും സംവിധായകരെയും കണ്ടെത്താം എന്ന് പറയുകയുമായിരുന്നുവത്രെ. അങ്ങനെയാണ് അല്‍ഫോണ്‍സ് പുത്രനെ സംവിധായകനായി കണ്ടെത്തിയത്.

മോഹന്‍ലാലും അല്‍ഫോണ്‍സ് പുത്രനും ഒന്നിച്ചത്

വൈകാതെ ലാലും അല്‍ഫോണ്‍സ് പുത്രനും ഒന്നിച്ചൊരു ചിത്രം, മറ്റൊരു നിര്‍മാതാവിന്റെ ബാനറില്‍ എത്തും എന്ന് പ്രതീക്ഷിക്കാം. അതിനിടയില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം ന്നെ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചത് അല്‍ഫോണ്‍സ് പുത്രനാണ്.

English summary
Mohanlal, the magical actor was reportedly planning to join hands with the Premam director Alphonse Puthren. The news was widely accepted by the audiences, who wanted the duo to team up soon. But as per the latest updates, Mohanlal has decided not to join hands with Alphonse, any time soon. The actor made such a decision for the producer of the project, SL Vimal Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam