മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമോ? പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി! സര്‍പ്രൈസ് എന്തായിരിക്കും

Recommended Video

പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി | filmibeat Malayalam

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലനായി തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ സിനിമയായ തിരനോട്ടം ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അദ്ദേഹം തുടക്കമിടുകയായിരുന്നു, നരേന്ദ്രനെന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തുടക്കത്തില്‍ വില്ലനായിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായ താരമായി മാറുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം.

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനായി കാത്തിരിക്കുകയാണ് എല്ലാവരും. ഡിസംബര്‍ 14നാണ് സനിമ റിലീസ് ചെയ്യുന്നത്. അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി വീഴ്ച സംഭവിച്ചുവെങ്കിലും ഒടിയനെ തിയേറ്ററുകളിലെത്തിക്കാനായി തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഒടിയന്റെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ അദ്ദേഹമാണ്.

Mohanlal, Peter Hein

ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു നേരത്തെ ഒരഭിമുഖത്തിനിടയില്‍ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് വീണ്ടും ഇതേ ചോദ്യം ആരാധകന്‍ ഉന്നയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമോ എന്നായിരുന്നു ചോദ്യം, അതൊരു സര്‍പ്രൈസായി തുടരട്ടെയെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ഇതോടെയാണ് മോഹന്‍ലാല്‍-പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുമെന്ന് ആരാധകര്‍ ഉറപ്പിച്ചത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ആ സുപ്രധാന പ്രഖ്യാപനത്തിനായി നമുക്ക് കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X