പ്രണവിനെ ബന്ധുവിനെയും തോളില്‍ കയറ്റി മോഹന്‍ലാലിന്റെ പുഷ്അപ്
നല്ല മസിലുള്ള ബോഡിയുണ്ടാക്കാന്‍ ബോളിവുഡിലെ ഹൃത്വിക് റോഷനും സല്‍മാന്‍ ഖാനും മുതല്‍, മലയാളത്തിലെ ഉണ്ണി മുകുന്ദന്‍ വരെ ജിമ്മില്‍ പോയി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. പക്ഷെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ അല്പം വ്യത്യസ്തമായി മാത്രമേ ചിന്തിക്കുകയുള്ളൂ.
മകന്‍ പ്രണവിനെയും ബന്ധുവിനെയും തോളില്‍ കയറ്റിയാണ് ലാലിന്റെ പുഷ്അപ്. ആ ചിത്രം ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുകയും ചെയ്തു.

കഠിനമായ വര്‍ക്കൗട്ടിന് ശേഷം മകനും, കസിന്‍ മോഹനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ മുതുകിന് മുകളില്‍ മോഹനും, മോഹന്റെ മുതുകിന് മുകളില്‍ പ്രണവും കയറി പുഷ്അപ് ചെയ്യുന്നതാണ് ഫോട്ടോ
പൊന്നമ്മ ബാബു, കൃഷ്ണ പ്രഭ തുടങ്ങിയ സിനിമാ താരങ്ങളുടെ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകളുടെ കമന്റുകോള്‍ ഫോട്ടോയ്ക്ക് താഴെ കുമിഞ്ഞുകൂടിയിട്ടുണ്ട്. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്ത ഫോട്ടോ പത്തായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.


Click it and Unblock the Notifications