»   » മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം എന്ന് കേട്ട് അമിത പ്രതീക്ഷയൊന്നും വേണ്ട, ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് വിഷയം. തന്റെ ഫേസ്ബുക്ക് പേജില്‍ മിനിട്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ, രാജമൗലിയുടെ തോളില്‍ കൈയ്യിട്ടൊരു ചിത്രം!

മോഹന്‍ലാലും രാജമൗലിയും ഒന്നിച്ചൊരു ചിത്രം ചെയ്യാനൊരുങ്ങുന്നു എന്ന കിംവദന്തികള്‍ക്കിടെ ഇങ്ങനെ ഒരു ഫോട്ടോ പ്രതീക്ഷ നല്‍കുന്നതാണ്. എവിടെയോ ഒരു രാജമൗലി, മോഹന്‍ലാല്‍ സിനിമയുടെ മണം അടിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

also read: മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

ഇതാണ് മോഹന്‍ലാല്‍ മിനിട്ടുകള്‍ക്ക് മുമ്പ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

താന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും പല ആവര്‍ത്തി ഇപ്പോള്‍ രാജമൗലി പറഞ്ഞു കഴിഞ്ഞു

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

ലാലിനെ നായകനാക്കി രാജമൗലി ഗരുഡ എന്ന ബ്രഹ്മണ്ഡ ചിത്രമൊരുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മഹാഭാരതത്തെ ആസ്പദമാക്കിയാണ് കഥ, കോടികള്‍ മുടക്കിയാണ് നിര്‍മാണം, ലാലിനൊപ്പം സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

എന്നാല്‍ വാര്‍ത്ത രാജമൗലി നിഷേധിച്ചു. തനിക്ക് മഹാഭാരത കഥകള്‍ ഇഷ്ടമാണെന്നും, എന്നാല്‍ അത് സിനിമയാക്കാന്‍ ആറ് വര്‍ഷം വേണമെന്നും അതിന് സൂപ്പര്‍സ്റ്റാറുകളുടെ ഡേറ്റ് കിട്ടില്ല എന്നുമൊക്കെയായിരുന്നു രാജമൗലിയുടെ വിശദീകരണം

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

എന്നാല്‍ ലാലിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും താത്പര്യവും അദ്ദേഹം കൈവിട്ടിരുന്നില്ല. അങ്ങനെ ഒരു ചിത്രത്തിന്റെ സൂചനയും നല്‍കിയിരുന്നു. ഈ കൂടിച്ചേരല്‍ പുതിയ സിനിമയുടെ തുടക്കത്തിനാവുമോ എന്ന സംശയമാണ് ആരാധകര്‍ക്ക്

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

നിലവില്‍ ബാഹുബലി രണ്ടാ ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് രാജമൗലി.

English summary
Mohanlal posted a photo on facebook with SS Rajamouli

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam