»   » ആരാധകര്‍ക്ക് മുമ്പില്‍ വച്ച് പ്രിയദര്‍ശന്‍ മോഹന്‍ലാലിന് നല്‍കിയ സമ്മാനം!

ആരാധകര്‍ക്ക് മുമ്പില്‍ വച്ച് പ്രിയദര്‍ശന്‍ മോഹന്‍ലാലിന് നല്‍കിയ സമ്മാനം!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകരുടെ മുമ്പില്‍ വച്ചായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിന് ആ സമ്മാനം നല്‍കിയത്. ഒപ്പത്തിന്റെ വിജയം ആരാധകര്‍കൊപ്പം പങ്കു വയ്ക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു മോഹന്‍ലാലും പ്രിയദര്‍ശനും.

ഞങ്ങളുടെ സിനിമ ഇത്രയും വലിയ വിജയമാക്കിയതിന് ഒരുപാട് നന്ദിയുണ്ട്. കണ്ണ് കാണാന്‍ കഴിയാത്ത ഒരാളുടെ വേഷമാണ് താന്‍ ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ അതിന് കാഴ്ച നല്‍കി ചിത്രത്തെ ഇത്രയും വലിയ ഹിറ്റാക്കിയത് പ്രേക്ഷകരാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന്റെ ഒപ്പം പ്രിയന്‍ മോഹന്‍ലാലിന് ഒരു സമ്മാനവും നല്‍കി.

ശാലിനിയെ വിവാഹം കഴിക്കാത്തത് എന്തുക്കൊണ്ട്, ശാലിനി-അജിത്ത് പ്രേമത്തില്‍ ചാക്കോച്ചന്റെ റോള്‍

ഒപ്പത്തിന് മികച്ച പ്രതികരണം

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച 'ഒപ്പം' സെപ്തംബര്‍ എട്ടിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

മോഹന്‍ലാലും പ്രിയനും ലൈവില്‍

ഒപ്പം ഇത്രയുമധികം വിജയമായതിന്റെ സന്തോഷം പങ്കു വച്ച് മോഹന്‍ലാലും പ്രിയദര്‍ശനും ഫേസ്ബുക്ക് ലൈവില്‍ എത്തി. ഒപ്പത്തിനെ ഇത്രയും വലിയ വിജയമാക്കിയത് പ്രേക്ഷകരാണ്. അതിന് ഞങ്ങള്‍ നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ ലൈവില്‍ പറഞ്ഞു.

പ്രിയന്‍ നല്‍കിയ സമ്മാനം

സന്തോഷം പങ്കു വയ്ക്കുന്നതിനിടെ ആരാധകര്‍ക്ക് മുമ്പില്‍ വച്ച് പ്രിയദര്‍ശന്‍ മോഹന്‍ലാലിന് ഒരു സമ്മാനവും നല്‍കി

വീഡിയോ കാണൂ..

മോഹന്‍ലാലും പ്രിയദര്‍ശനും ഫേസ്ബുക്ക് ലൈലില്‍ വന്നപ്പോള്‍.

English summary
Mohanlal, Priyadarshan in facebook live.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam