»   »  മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വൈറലാകുന്നു

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധരുള്ള നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. ലാല്‍ എന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താലും ലൈക്കും കമന്റും ഷെയറും കൂടുകയും ചെയ്യും. അങ്ങനെ ലാല്‍ ഫേസ്ബുക്കിലിട്ട പല ഫോട്ടോകളും വൈറലായിട്ടുണ്ട്.

അടുത്തിടെ തന്റെ പഴയ സിനിമകളിലെ ചില ഫോട്ടോകളാണ് ലാല്‍ ഫേസ്ബുക്കിലിട്ടുകൊണ്ടിരുന്നത്. അക്കൂട്ടത്തിലേക്കിതാ ഒന്നുകൂടെ. വാനപ്രസ്ഥം എന്ന ചിത്രത്തിലെ കഥകളി വേഷത്തിലുള്ള ഒരു ചിത്രം.

mohanlal

നൊസ്റ്റാള്‍ജി ഉണര്‍ത്തുന്ന ഈ ചിത്രം ലാല്‍ തന്റെ പ്രൊഫൈല്‍ പിക്ചറുമാക്കി. മോഹന്‍ലാല്‍ എന്ന നടന്റെ കഴിവിനെ രാജ്യം അംഗീകരിച്ച ചിത്രങ്ങളിലൊന്നാണ് വാനപ്രസ്ഥം. ലാലിന് ഒത്തിരി അംഗീകാരങ്ങളും പ്രശംസകളും ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കില്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്കും ലൈക്കുകളും കമന്റുകളും ഷെയറുകളും കുറവൊന്നുമല്ല. 31 ആയിരത്തിലധികം ലൈക്കുകളും നാനൂറിനടുത്ത് കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. അഞ്ഞൂറിലധികം പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തത്‌

Posted by Mohanlal on Thursday, March 10, 2016
English summary
Mohanlal's changed his facebook profile picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam