Just In
- 15 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- News
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളക്കര കാണാനിരിക്കുന്ന സസ്പെന്‍സ് മരക്കാരിലൂടെയാണ്! വരാനിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍
മമ്മൂട്ടിയുടെ മാമാങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അമ്പത് കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന സിനിമ ഡിസംബറില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇതോടെ മാമാങ്കം ആയിരിക്കും മലയാളത്തില്‍ നിന്നും ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രം. എന്നാല്‍ തൊട്ട് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തും.
നൂറ് കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിലും പ്രത്യേകതകള്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മാര്‍ച്ചില്‍ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള സാങ്കേതിക വിദ്യകളോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുക.

ഐമാക്സ് ഫോര്‍മാറ്റില്‍ മര്ക്കാര് അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ദൃശ്യഭംഗി ഒരുക്കുമെന്നാണ് അറിയുന്നത്. മരക്കാര്‍ എത്തുന്നത് ഐമാക്സ് ഫോര്‍മാറ്റില്‍ ആണെങ്കില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ റെക്കോര്‍ഡ് സിനിമയുടെ പേരിലാവും. 15 ഐമാക്സ് സ്ക്രീനുകളെ ഇന്ത്യയില്‍ തന്നെ ആകെ ഉള്ളു. ഇതുവരെ കേരളത്തില്‍ അത്തരമൊന്നില്ല. എന്നാല്‍ നിര്‍മാതാക്കള്‍ അതും എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.

ഇതേ ഫോര്‍മാറ്റില്‍ തന്നെ ചൈനയിലും സിനിമ എത്തിക്കാനാണ് ശ്രമം. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ റിലീസിിന് മുന്‍പ് തന്നെ ചൈനയിലും ആശീര്‍വാദ് ഓഫീസ് തുടങ്ങിയിരുന്നു. ഇതോടെ മോഹന്‍ലാല്‍ സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെ ചൈനയിലും എത്തുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നിരിക്കുകയാണ്. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ 9 മാസമായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

വിഎഫ്എക്സ് സാങ്കേതിക വിദ്യകളോട് കൂടി ഏഡിറ്റിങ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സൂചന. അടുത്ത മാര്‍ച്ച് അവസാന ആഴ്ചയോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മരക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതിന് തൊട്ട് മുന്‍പായി വലിയ രീതിയിലുള്ള പ്രമോഷനും ആരംഭിക്കുമെന്നാണ് അറിയുന്നത്. കോഴിക്കോടുണ്ടായിരുന്ന സാമുതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരക്കാന്മാരുടെ കഥയുമായിട്ടെത്തുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അഭിനയിക്കാന്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്ജുന് സര്‍ജ, പ്രഭു, ബോളിവുഡ് നടന് സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്ശന്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മാണം.

അതേ സമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിനൊപ്പം മമ്മൂട്ടിയുടെ സിനിമ കൂടി ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വണ്‍ എന്ന ചിത്രമാണ് മാര്‍ച്ച് അവസാനത്തോടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥന് ആണ് സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കയിരിക്കുന്നത്.