ലാലേട്ടന്റെ കുഞ്ഞാലി മരക്കാരും നിരാശപ്പെടുത്തുമോ? ബിഗ് ബജറ്റ് ചിത്രങ്ങള്‍ വൈകും! കാരണമിതാണ്..

Recommended Video

ബിഗ് ബജറ്റ് ചിത്രങ്ങള്‍ വൈകും, കാരണം | filmibeat Malayalam

ഇതിഹാസ കഥാപാത്രങ്ങളുടെ കഥയുമായി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങളും ഇത്തരം സിനിമകളുടെ ഭാഗമാണ്. നിവിന്‍ പോളി നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഈ മാസമായിരുന്നു റിലീസിനെത്തിയത്. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ വര്‍ഷം തന്നെ റിലീസിനെത്തുന്ന ഒടിയനാണ് മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. വിഎ ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയുടെ കഥയുമായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. നവംബറില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

കുഞ്ഞാലി മരക്കാര്‍ വരുന്നു

കുഞ്ഞാലി മരക്കാര്‍ വരുന്നു

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ മോഹന്‍ലാലിന്റെയും കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയ്തിരുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ കഥ സിനിമയാക്കാന്‍ മലയാളത്തില്‍ മത്സരമായിരുന്നു പിന്നെ നടന്നത്. മമ്മൂട്ടിച്ചിത്രം ഉടന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതോടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സിനിമ ഒരുക്കാനുള്ള തീരുമാനത്തിലായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ പിന്നീട് മമ്മൂട്ടിചിത്രം വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 100 കോടിയ്ക്ക് അടുത്തായിരിക്കും ചിത്രത്തിന്റെ മുടക്ക് മുതല്‍. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.

സിനിമ വൈകാന്‍ സാധ്യതയുണ്ടോ?

സിനിമ വൈകാന്‍ സാധ്യതയുണ്ടോ?

ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കാന്‍ വൈകുമെന്നാണ് പറയുന്നത്. നവംബര്‍ ഒന്ന് എന്നുള്ളത് പതിനഞ്ച് ആവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ചിലപ്പോള്‍ അതിലും വൈകി ഡിസംബറോട് കൂടി ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് പറയുന്നത്. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമയാണ് മരക്കാര്‍. മാത്രമല്ല മോഹന്‍ലാലിന്റെ തിരക്കുകളുമെല്ലാം സിനിമയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.

മോഹന്‍ലാലിന്റെ തിരക്കുകള്‍

മോഹന്‍ലാലിന്റെ തിരക്കുകള്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രകരണമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇനിയും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. തമിഴില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന കെവി ആനന്ദ് ചിത്രവും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ താരസംഘടനയായ അമ്മയുടെ സ്റ്റേജ് പ്രോഗ്രാം വിദേശത്ത് നടക്കുന്നുണ്ട്.

മരക്കാര്‍ ഞെട്ടിക്കും..

മരക്കാര്‍ ഞെട്ടിക്കും..

മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി വമ്പന്‍ താരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നത്. മധു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി, എന്നിവരും സിനിമയിലുണ്ട്. കാലപാനിയുടെ അണിയറ പ്രവര്‍ത്തകരാണ് മരക്കാരുടെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. കാലാപാനിയുടെ സമയത്തും ബജറ്റിനെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും സിനിമയില്‍ പ്രവര്‍ത്തിക്കും.

കുഞ്ഞാലി നാലാമന്‍

കുഞ്ഞാലി നാലാമന്‍

ഐവി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്തായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മുന്‍പും കുഞ്ഞാലി മരക്കാരുടെ കഥ സിനിമയാക്കിയിരുന്നു. എന്നാലിത് കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നതെന്നും നേരത്തെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ചരിത്രത്തിനൊപ്പം ഫിഷന്‍ കലര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X