twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനന്തപുരിയില്‍ കാവിക്കൊടി വിരിയിക്കാന്‍ കംപ്ലീറ്റ് ആക്ടര്‍? കളത്തിലിറക്കാന്‍ സജീവനീക്കം?

    |

    സിനിമയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ മറ്റ് മേഖലകളിലേക്കും ചുവട് വെക്കാറുണ്ട്. ബിസിനസ്സില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ചിലര്‍ സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ശക്തമായ പിന്തുണയാണ് ഇവരില്‍ പലര്‍ക്കും ലഭിക്കുന്നത്. താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ ഇത്തരത്തില്‍ ചില പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ കൂടിക്കാഴ്ചയെന്ന തരത്തില്‍ വരെ വ്യഖ്യാനങ്ങളുയര്‍ന്ന് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്.

    മാതാപിതാക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാനും വയനാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് താരത്തെ ക്ഷണിക്കുന്നതിനും വേണ്ടിയാണ് ഈ കൂടിക്കാഴ്ചയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ശശി തരൂരിനെതിരെ അദ്ദേഹം മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലാണെന്നുമായിരുന്നു താരം പ്രതികരിച്ചത്. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അണിയറ നീക്കം സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സിനിമാതാരങ്ങളെ ലക്ഷ്യമിട്ട് ബിജെപി

    സിനിമാതാരങ്ങളെ ലക്ഷ്യമിട്ട് ബിജെപി

    കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ കളത്തിലിറക്കി ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളെയുമാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സിനിമാ മേഖലയുള്‍പ്പടെ വ്യത്യസ്ത മേഖലകളില്‍ നിന്നായി 70 ഓളം പേരെ കളത്തിലിറക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    മോഹന്‍ലാല്‍ മാത്രമല്ല

    മോഹന്‍ലാല്‍ മാത്രമല്ല

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹന്‍ലാല്‍ മാത്രമല്ല സിനിമാമേഖലയിലെ നിരവധി പേരും ഇവരുടെ ലിസ്റ്റിലുണ്ട്. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെ രംഗത്തിറക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ടത്രേ. ദില്ലിയില്‍ അക്ഷയ് കുമാറിനെയും മുംബൈയില്‍ മാധുരി ദീക്ഷിതിനെയും ഗുര്‍ദാസ് പൂറില്‍ സണ്ണി ഡിയോളിനെയും മത്സരിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് പാര്‍ട്ടി പരിശോധന നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    തിരുവനന്തപുരത്തുനിന്നും മത്സരിക്കുമോ?

    തിരുവനന്തപുരത്തുനിന്നും മത്സരിക്കുമോ?

    ശരി തരൂരിനൊപ്പം മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നും മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ബിജെപിയുടെ കേരള ഘടകം ഇത്തരത്തിലൊരു തീരുമാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും താരം അതിന് സന്നദ്ധത പ്രകടിപ്പിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നുമായിരുന്നു കേരളഘടകം പ്രതികരിച്ചത്. സീറ്റ് ഉറപ്പിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം താരത്തിന്റെ വരവ് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

    താരത്തിന്റെ പ്രതികരണം

    താരത്തിന്റെ പ്രതികരണം

    താന്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് മോഹന്‍ലാലും മനസ്സിലാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു കാര്യത്തിനായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് താനെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ കടുത്ത തീരുമാനവുമായി മോഹന്‍ലാല്‍ എത്തുമോയെന്നറിയാനായി ആരാധകരും കാത്തിരുന്നിരുന്നു.

    രാഷ്ട്രീയക്കാരായ താരങ്ങള്‍

    രാഷ്ട്രീയക്കാരായ താരങ്ങള്‍

    ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നവരില്‍ പലരും ഇന്ന് കളം മാറ്റി ചവിട്ടിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലുള്‍പ്പടെ പലരും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്നസെന്റിനും സുരേഷ് ഗോപിക്കും പിന്നാലെ മോഹന്‍ലാലും എത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. നേരത്തെ നിരവധി തവണ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പലരും ഇക്കാര്യത്തെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചത്. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം അറിയാനായി ഇനിയും കാത്തിരിക്കണം.

    സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം

    സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി അരങ്ങേറുന്നുണ്ട്. എന്തും ഏതും വിവാദമാവുന്ന ഇന്നത്തെക്കാലത്ത് ഇത്തരമൊരു കാര്യം വൈറലായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. താരത്തിന്റെ ഓരോ പ്രവര്‍ത്തിയേയും വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്നവരും കുറവല്ല.

    English summary
    BJP to field Mohanlal for 2019 Lok Sabha election?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X