»   » വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

Written By:
Subscribe to Filmibeat Malayalam

പുലിമുരുകന്‍ ആരാധകര്‍ക്ക് പിന്നെയും നിരാശ. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രം അടുത്തെങ്ങും തിയേറ്ററിലെത്തില്ല. വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം റംസാനും എത്തിയില്ല. ഇനി ഓണത്തിനും ക്രിസ്തുമസിനുമൊന്നും റിലീസ് ചെയ്യാന്‍ ഉദ്ദേശവുമില്ല.

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

2017 ലെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പുതിയ വാര്‍ത്ത. അപ്രതീക്ഷിതമായി സംഭവിച്ച ചില സാങ്കേതിക പ്രശ്‌നത്താലാണ് റിലീസ് ഡേറ്റ് നീണ്ടു പോകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തുടര്‍ന്ന് വായിക്കാം

വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

സാങ്കേതിക പ്രശ്‌നം കാരണമല്ല, മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ ജനത ഗരേജ് റിലീസിന് തയ്യാറെടുക്കുന്നത് കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് ചിലര്‍ പറയുന്നു

വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

ഓണത്തിന് റിലീസ് ചെയ്യാം എന്ന് വച്ചപ്പോള്‍ അവിടെ ഒപ്പം ഉണ്ടായിരുന്നു. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒപ്പം എന്ന ചിത്രത്തിന്റെ റിലീസ് കാരണമാണ് പുലിമുരുകന്‍ ഓണത്തിന് റിലീസ് ചെയ്യാത്തതെന്നാണ് മറ്റൊരു വാര്‍ത്ത

വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

നവരാത്രിയ്ക്ക് ചിത്രം റിലീസ് ചെയ്യും എന്ന് ഒരു കിംവദന്തി ഉണ്ടായിരുന്നു. എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

വിഷു ഇല്ല, റംസാനുമില്ല, ഓണവുമില്ല, ക്രിസ്തുമസുമില്ല; പുലിമുരുകന്റെ റിലീസ് അടുത്ത വര്‍ഷം?

അടുത്ത വര്‍ഷം ആദ്യം വലിയ ചിത്രങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മത്സരങ്ങളില്ലാതെ ജനുവരി ആദ്യം പുലിമുരുകന്‍ റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കാം

English summary
Here is yet another disappointing news for the Mohanlal fans who were eagerly waiting for Puli Murugan. As per the latest reports, the movie may not hit the theatres this year.
Please Wait while comments are loading...

Malayalam Photos

Go to : More Photos