സൂര്യ ചിത്രത്തിനായി ലാലേട്ടന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ! കാണാം

By Midhun

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. മലയാളികള്‍ക്ക് മാത്രമല്ല അന്യഭാഷാ പ്രേക്ഷകര്‍ക്കും ലാലേട്ടന്റെ ചിത്രങ്ങള്‍ ഇഷ്ടമാണ്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ജില്ലയ്ക്ക് ശേഷമുളള മോഹന്‍ലാലിന്റെ തമിഴ് ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഇരുതാരങ്ങളുടെയും ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ചിത്രത്തിനായി ലാലേട്ടന്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ലാലേട്ടനും സൂര്യയും

ലാലേട്ടനും സൂര്യയും

തമിഴില്‍ നിരവധി സിനിമകളില്‍ ലാലേട്ടന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ സൂര്യയ്‌ക്കൊപ്പം ആദ്യമായാണ് അഭിയിക്കുന്നത്. വിജയ്‌ക്കൊപ്പം ജില്ല എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍ ഒടുവില്‍ തമിഴില്‍ അഭിനയിച്ചിരുന്നത്. ലാലേട്ടനും വിജയും ആദ്യമായി ഒന്നിച്ച സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ജില്ലയില്‍ മാസു കൊണ്ട് വിജയ് തകര്‍ത്താടിയപ്പോള്‍ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരുന്നു ലാലേട്ടന്‍ കാഴ്ചവെച്ചിരുന്നത്. സൂര്യ ചിത്രത്തിലും മോഹന്‍ലാല്‍ തുല്യപ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാണ് എത്തുന്നതെന്നാണ് അറിയുന്നത്.

കെവി ആനന്ദിനൊപ്പം വീണ്ടും

കെവി ആനന്ദിനൊപ്പം വീണ്ടും

മോഹന്‍ലാല്‍ സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ പ്രശസ്ത സംവിധായകന്‍ കെവി ആനന്ദാണ്. കെവി ആനന്ദ് ആദ്യമായിട്ടല്ല ലാലേട്ടനൊപ്പം ഒന്നിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മിന്നാരം ,തോന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളില്‍ കെവി ആനന്ദ് പ്രവര്‍ത്തിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ രണ്ട് ചിത്രങ്ങളുടെയും ചായാഗ്രാഹകനായിട്ടാണ് അദ്ദേഹമെത്തിയിരുന്നത്. കെവി ആനന്ദുമായിട്ടുളള സൗഹൃദമാണ് ലാലേട്ടന്‍ സൂര്യ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്.

ലാലേട്ടന്‍ വില്ലന്‍ വേഷത്തിലെത്തുന്നു

ലാലേട്ടന്‍ വില്ലന്‍ വേഷത്തിലെത്തുന്നു

സൂര്യ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തെ ജില്ലയിലെതു പോലെ സൂര്യയുടെ പിതാവായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ വില്ലന്‍ വേഷത്തില്‍ തന്നെയാണ് താരമെത്തുന്നതെന്നാണ് അറിയുന്നത്. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സൂര്യയും കെവി ആനന്ദും വീണ്ടുമൊന്നിക്കുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി രണ്ട് ചിത്രങ്ങളായിരുന്നു അയനും മാട്രാനും. ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്കുളളത്

ചിത്രത്തിലെ മറ്റു താരങ്ങള്‍

ചിത്രത്തിലെ മറ്റു താരങ്ങള്‍

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലാലേട്ടനൊപ്പം ഇത് രണ്ടാം തവണയാണ് അല്ലു സിരിഷ് അഭിനയിക്കുന്നത്. മുന്‍പ് മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലായിരുന്ന ഇരുവരും ഒന്നിച്ചിരുന്നത്. അല്ലു സിരിഷിനു പുറമെ തമിഴിലെ പ്രധാന താരങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നടി സയേഷയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ജയം രവി ചിത്രമായ വനമകന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് സയേഷ. ഹാരിസ് ജയരാജാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യുന്നത്.

ലാലേട്ടന്‍ വാങ്ങുന്ന പ്രതിഫലം

ലാലേട്ടന്‍ വാങ്ങുന്ന പ്രതിഫലം

കെവി ആനന്ദ് ചിത്രത്തിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ 15 കോടിയിലധികമാണ് ലാലേട്ടന്റെ പ്രതിഫലമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതേക്കുറിച്ചുളള ഔദ്യാഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ അവതരിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രമായിരിക്കും ചിത്രത്തിലേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X