»   » ഹാട്രിക് വിജയം, മകന്‍ സിനിമയിലേക്ക്, അമ്മ സുഖം പ്രാപിച്ചു; ലാലിന്റെ ഭാഗ്യം തെളിയാന്‍ കാരണം?

ഹാട്രിക് വിജയം, മകന്‍ സിനിമയിലേക്ക്, അമ്മ സുഖം പ്രാപിച്ചു; ലാലിന്റെ ഭാഗ്യം തെളിയാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയര്‍ വീണ്ടും പച്ചക്കൊടി കാട്ടി മുന്നോട്ട് കുതിയ്ക്കുകയാണ്. കരിയറിലും വ്യക്തി ജീവിതത്തിലും ഏറെ കഷ്ടതകള്‍ അഭിമുഖീകരിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഒന്ന് തിളങ്ങുന്നത്.

പുലിമുരുകന്‍.. പുലിമുരുകന്‍.. പുലിമുരുകന്‍ എന്തുകൊണ്ട് പുലിമുരുകന്‍ ഇത്രയും വലിയ വിജയമാകുന്നു?

ലാലിസം എന്ന പരിപാടിയില്‍ തുടങ്ങി മോഹന്‍ലാല്‍ തൊടുന്നതെല്ലാം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അബദ്ധങ്ങളായിരുന്നു. സിനിമകളുടെ തുടരെ തുടരെയുള്ള പരാജയവും അമ്മയുടെ അസുഖങ്ങളും എല്ലാം ലാലിനെ അലട്ടിയിരുന്നു. എന്നാലിതാ ഇപ്പോള്‍ ഒന്നൊന്നായി മുന്നേറുകയാണ്. എന്താണ് അതിന് കാരണം.

മൂന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍

തുടരെ തുടരെ മൂന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍ നേടി. തെലുങ്കില്‍ ചെയ്ത ജനത ഗരേജ് എന്ന ചിത്രവും മലയാളത്തില്‍ ചെയ്ത ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി. ഇപ്പോഴും പ്രദര്‍ശനം തുടരുന്നു

മകന്റെ അരങ്ങേറ്റം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അഭിനയിക്കാം പോകുന്നു എന്നതും മോഹന്‍ലാലിന്റെ നല്ല കാലം തെളിഞ്ഞതിന്റെ സൂചനയാണ്

അമ്മ സുഖം പ്രാപിച്ചു

അസുഖത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി

എന്താണ് കാര്യം

എന്താണ് ഇതിന്റെയൊക്കെ കാരണം.. മിക്ക നടന്മാരും നിമിത്തങ്ങളിലൊക്കെ വിശ്വാസമുള്ളവരാണ്. മോഹന്‍ലാലും അങ്ങനെ ചില വിശ്വാസങ്ങളുണ്ട്. കൊച്ചിയിലെ തന്റെ വസതി വാടകയ്ക്ക് കൊടുത്തതിന് ശേഷമാണത്രെ ലാലിന്റെ ജീവിതത്തില്‍ വീണ്ടും തെളിച്ചമുണ്ടായത്.

എന്നാല്‍ പ്രശ്‌നങ്ങളും കുരുക്കുകളും ഒന്നൊന്നായി അഴിയവെ മറ്റൊരു ഊരാക്കുരുക്ക് മോഹന്‍ലാലിനെ വരിഞ്ഞു മുറുകുന്നുണ്ട്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച ആ പഴയ കേസ് തലപൊക്കി. മോഹന്‍ലാലിനെതിരെ അറസ്റ്റ് നടപടി വരെ ഉണ്ടായേക്കാം എന്നാണ് കേള്‍ക്കുന്നത്. കൊച്ചിയിലെ വീട് രക്ഷിക്കുമോ ആവോ..

English summary
From altering their names to visiting a specific temple before the release of their films, most of our Indian actors practice some superstitious beliefs so as to bring more good luck. Mollywood superstar Mohanlal, who is basking in the record-breaking success of Pulimurugan, is also no different. According to the actor’s friends circle, Mohanlal has found himself a good-luck charm after leasing a house in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam