»   » സരോജ് കുമാര്‍ നിര്‍മ്മാതാവിനൊപ്പം ലാല്‍

സരോജ് കുമാര്‍ നിര്‍മ്മാതാവിനൊപ്പം ലാല്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/mohanlal-takes-revenge-on-sreenivasan-2-aid0167.html">Next »</a></li></ul>
Padmashree Bharat Dr. Sarojkumar
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. ചിത്രത്തിന്റെ സംവിധായകനേയും ക്യാമറാമാനേയും വിമര്‍ശിച്ച് രംഗത്തെത്തിയ നിര്‍മ്മാതാവ് വൈശാഖ് രാജന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായാണ് വാര്‍ത്ത.

ചിത്രത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ തനിയ്ക്ക് പങ്കില്ലെന്ന് വൈശാഖ് ലാലിനേയും സുഹൃത്ത് ആന്റണി പെരുമ്പാവൂരിനേയും അറിയിച്ചതായാണ് സൂചന.

താന്‍ നിര്‍മ്മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനാവാന്‍ വൈശാഖ് മോഹന്‍ലാലിനെ ക്ഷണിച്ചു. താരം ഇതിന് സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വൈശാഖിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ തീരുമാനിച്ചാല്‍ അത് ശ്രീനിവാസനുള്ള ഒരു മധുരപ്രതികാരം കൂടിയാവും.

ചിത്രത്തിന്റെ സംവിധായകനും ക്യാമറമാനും ചേര്‍ന്ന് തനിയ്ക്ക് വന്‍ തുക നഷ്ടമുണ്ടാക്കിയെന്ന് വൈശാഖ് ആരോപിച്ചിരുന്നു.

ഇത് പൊതുജനത്തെ അറിയിക്കാനായി ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് സംവിധായകന്‍ സജിന്‍ രാഘവന്റേയും ക്യാമറാമാന്‍ എസ് കുമാറിന്റേയും പേരുകള്‍ നീക്കം ചെയ്യുമെന്നും വൈശാഖ് അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം സിനിമാസംഘടനകളില്‍ വിള്ളലുണ്ടാക്കിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അടുത്ത പേജില്‍
വൈശാഖിനെ ഒറ്റപ്പെടുത്തും?

<ul id="pagination-digg"><li class="next"><a href="/gossips/mohanlal-takes-revenge-on-sreenivasan-2-aid0167.html">Next »</a></li></ul>
English summary
After a dozen of intense criticisms and controversies over targeting superstars, particularly Mohanlal, Sreenivasan's 'Padmashree Bharat Dr. Sarojkumar' is into newer controversies. The latest came form it's producer Vaishakha Rajan, who has lashed out against the film's director Sajin Raghavan and cameraman S. Kumar for not completing the shooting on time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam