പ്രഭാസിന്റെ ഗോഡ് ഫാദറായി മോഹൻലാൽ, ആകാംക്ഷയോടെ ആരാധകർ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാർ. കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 ന് ശേഷം പ്രശാന്ത് നീലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു നിർണ്ണായകമായ റിപ്പോർട്ട് പുറത്തു വരുകയാണ്. സലാറിൽ ഒരു പ്രധാനപ്പെട്ട റോളിൽ മോഹൻലാലും എത്തുമെന്നാണ് പ്രചരിക്കുന്നറിപ്പോർട്ട്. തെലുങ്ക് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഹൻലാലിനോടൊപ്പം തന്നെ ബാഹുബലി താരം റാണ ദഗുബാട്ടിയുടെ പേരുംകേൾക്കുന്നുണ്ട്.

mohanlal

പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദറായിട്ടാണ് മോഹൻലാൽ എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത്. അധോലോക നായകന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക. ചിത്രത്തിനായി 20 കോടി രൂപയാണ് മോഹൻലാലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ പ്രഭാസിന്റെ വില്ലനായിട്ടാണ് റാണ എത്തുന്നത്. ചിത്രത്തിനെ കുറിച്ചുള്ള വാർത്തയോട് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാവുകയാണെങ്കിൽ ബാഹുബലിക്ക് ശേഷം പ്രഭാസും റാണയും ഒന്നിക്കുന്ന ചിത്രമായിരിക്കും സലാർ. ബാഹുബലിയിലും പ്രഭാസിന്റെ വില്ലനായിട്ടായിരുന്നു റാണ എത്തിയത്.

കെജിഎഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2021ൽ ആയിരിക്കും സലാറിന്റെ ചിത്രീകരണം ആരംഭിക്കുക. 2016 ൽ പുറത്തിറങ്ങിയ ജനത ഗാരേജ് ആണ് ഏറ്റവും ഒടുവിൽപുറത്തു വന്ന മോഹൻലാലിന്റെ തെലുങ്ക് ചിത്രം. ജൂനിയർ എൻടിആറിനോടൊപ്പം എത്തിയ ചിത്രം വൻ വിജയമായിരുന്നു. ഈ ഒറ്റ ചിത്രത്തിലൂടെ തെലുങ്കിൽ മികച്ച ആരാധകരെ സൃഷ്ടിക്കാൻ മോഹൻലാലിന് കഴിഞ്ഞിരുന്നു. നിലവിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷമായിരുന്നു മോഹൻലാൽ ആറാട്ടിൽ ജോയിൻ ചെയ്തത്. ചിത്രീകരണം പുരോഗമിക്കുകയാണ്.

ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാമിലാണ് നിലവിൽ നടൻ അഭിനയിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻചിത്രം, ഓം റാവത്തിന്റെ ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X