മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
രണ്ട് തെലുങ്ക് ചിത്രങ്ങളാണ് ഇപ്പോള്‍ മോഹന്‍ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന മനമാന്ത എന്ന ചിത്രവും കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രവും. ഈ ചിത്രങ്ങള്‍ക്ക് വേണ്ടി ലാല്‍ തന്നെയാണ് ഡബ്ബിങ് ചെയ്യുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
മനമാന്ത എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തെലുങ്ക് പഠിച്ച ശേഷം ലാല്‍ ഡബ്ബ് ചെയ്യുകയായിരുന്നു. മനമാന്തയ്ക്ക് വേണ്ടി ലാല്‍ തെലുങ്ക് പഠിച്ചെന്ന് അറിഞ്ഞ കൊരട്ടാല ശിവ, തന്റെ ചിത്രത്തിലും ലാല്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് തീരുമാനിച്ചു. പിന്നെ എന്തുണ്ടായി?

മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
ചന്ദ്രശേഖര്‍ യെലേട്ടിയെ കണ്ട് താന്‍ എടുത്ത തീരുമാനം തെറ്റായി പോയി എന്നോര്‍ത്ത് കൊരട്ടാല ശിവ കരയുകയാണ് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്രയ്ക്ക് അബദ്ധമാണത്രെ ലാലിന്റെ ഡബ്ബിങ്

മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
എത്ര ശ്രമിച്ചിട്ടും മോഹന്‍ലാലിന്റെ ഡബ്ബിങ് മോഡുലേഷനോടെ കൃത്യമായി ലഭിയ്ക്കുന്നില്ല എന്നാണ് കേട്ടത്. ഇതേ തുടര്‍ന്ന് സംവിധായകന്‍ ലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്നും കേള്‍ക്കുന്നു.

മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
മോഹന്‍ലാലിന്റെ ഡബ്ബിങിലെ പോരായ്മ കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. സെപ്റ്റബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം.

മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
മനമാന്തയുടെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോഴും മോഹന്‍ലാലിന്റെ ഡബ്ബിങ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ തെലുങ്ക് സിനിമയ്ക്കകത്ത് ഉണ്ടായത്രെ. സംഭാഷണങ്ങള്‍ വ്യക്തമല്ലെന്നും മോഡുലേഷന്‍ ഇല്ല എന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മോഹന്‍ലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; സംവിധായകന്‍ കരയുന്നു എന്ന് റിപ്പോര്‍ട്ട്
ജൂനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന കൊരട്ടാല ശിവയുടെ ജനത ഗാരേജ് എന്ന ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

Click it and Unblock the Notifications