ആന്റണിയെ കുറിച്ച് പറഞ്ഞത് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടില്ല! ഇതോടെ അദ്ദേഹം പുറത്താക്കിയെന്ന് ലാലിന്റെ സഹോദരന്‍

നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാലിന്റെ ഡ്രൈവറായി വന്ന് പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മാതാവായിട്ടാണ് ആന്റണി വളര്‍ന്നത്. എന്നാല്‍ ആന്റണിയുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ വരെ ദേഷ്യത്തിലായെന്ന് പറയുകയാണ് ലാലിന്റെ സഹോദരന്‍ കൂടിയായ ബിജു ഗോപിനാഥന്‍ നായര്‍.

മോഹന്‍ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് ബിജു ഗോപിനാഥന്‍ നായര്‍. മോഹന്‍ലാലിന്റെ സിനിമാ ജീവിതം നശിപ്പിക്കാന്‍ നോക്കിയ ആളെന്ന രീതിയിലൊരു കഥ ബിജുവിന്റെ പേരില്‍ പ്രചരിച്ചിരുന്നു.

മാത്രമല്ല മോഹന്‍ലാലിന്റെ സിനിമാ ലൊക്കേഷനില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ നിഷ്‌കരുണം അദ്ദേഹത്തെ പുറത്താക്കിയെന്ന കഥയും പ്രചരിച്ചിട്ടുണ്ട്. ഇതിനെ പറ്റിയാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിജു വ്യക്തമാക്കിയത്.

biju-antony

ജയിലര്‍ സിനിമയില്‍ ഒരു പ്രധാന്യവുമില്ലാത്ത വേഷമാണ് അദ്ദേഹം ചെയ്തത്. അത്രയും കഴിവുള്ള ഒരാളെ ഒന്നും ചെയ്യാനില്ലാതെ ആ സിനിമയില്‍ കാണേണ്ടി വന്നു. പൈസയുടെ വിഷയം അല്ല. എന്നിരുന്നാലും ഒന്നോ രണ്ടോ സീനിലേക്ക് വന്നപ്പോള്‍ കൂടുതല്‍ പ്രതീക്ഷകളാണ് ആളുകളില്‍ ഉണ്ടാവുക. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലും സംഭവിച്ചത് അതാണ്.

ആളുകളുടെ മനസില്‍ ഭയങ്കരമാണെന്നുള്ള ഇമേജ് കൊടുത്തതിന് ശേഷം സിനിമയില്‍ ഒന്നുമല്ലാതായി പോകുന്നതാണ് അവിടെയും കണ്ടത്. അങ്ങനൊരു സങ്കടം കൊണ്ടാണ് ചിലതൊക്കെ ഞാന്‍ പറഞ്ഞത്. പുള്ളി എന്റെ സ്വന്തം ചേട്ടനാണ്. ഒരിക്കലും ദേഷ്യമുണ്ടാവേണ്ട കാര്യമില്ല. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമ ഇറങ്ങുന്ന സമയത്താണ് മറ്റൊരു സംഭവം ഉണ്ടാവുന്നത്.

ഞാന്‍ അസ്‌ട്രോളജിയും ന്യൂമറോളജിയുമൊക്കെ പഠിച്ചിട്ടുള്ള ആളാണ്. മന്ത്രങ്ങളും അറിയാം. ഒടിയന്‍ എന്ന സിനിമയുടെ പേരില്‍ തന്നെ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട്. ആ ചിത്രത്തില്‍ നിന്നും ഒഴിവാകണമെന്ന് പറയാന്‍ വേണ്ടി പലവിധത്തിലും മോഹന്‍ലാലിനെ കോണ്‍ടാക്ട് ചെയ്യാന്‍ നോക്കിയിരുന്നു.

ലാലിന്റെ സിനിമാ റിലീസിന്റെ അന്ന് ക്ഷേത്രത്തില്‍ പോയി ഞാന്‍ വഴിപാട് നടത്താറുണ്ട്. അതൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ വേണ്ടി പറയുന്നതല്ല, സത്യമാണ്.

ഒടിയന്‍ ഒരു പ്രശ്‌നമാവുമെന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ തന്നെയാവുകയും ചെയ്തു. ആന്റണി പെരുമ്പാവൂരുമായി എനിക്ക് അന്നും ഇന്നും നല്ല ബന്ധമാണ്. എന്നാല്‍ ഇടയ്‌ക്കൊരു പ്രശ്‌നം ഉണ്ടായി. ഒരിക്കല്‍ നാല്‍പ്പത്തിയൊന്ന് ദിവസം ഞാന്‍ ഗുരുവായൂരില്‍ ഭജന ഇരിക്കാന്‍ പോയി. അവിടെ നിന്നുമൊരു കഥ എഴുതി.

മോഹന്‍ലാലിനെ വച്ച് ചെയ്യാനാണ് ആഗ്രഹിച്ചത്. പോലീസും കോടതിയും വക്കീലുമൊക്കെ വരുന്ന കിടിലന്‍ സസ്‌പെന്‍സുള്ള കഥയായിരുന്നു. നന്ദഗോപാല്‍ മരാരെ പോലൊരു വക്കീലിന്റെ വേഷത്തിനാണ് സിനിമയില്‍ ഏറ്റവും പ്രധാന്യമുള്ളതും.

antony-

പിന്നീട് ഇങ്ങനൊരു കഥയുണ്ടെന്ന് ആന്റണിയെ വിളിച്ച് പറഞ്ഞെങ്കിലും പുള്ളി കഥ പോലും കേട്ടില്ല. മാത്രമല്ല റാം എന്നൊരു സിനിമ കൂടി ചെയ്തതിന് ശേഷം മോഹന്‍ലാലിനെ വച്ച് സിനിമകള്‍ ചെയ്യുന്നത് താന്‍ നിര്‍ത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിന്റെ കൂടെ ആദ്യമായി ആന്റണി വരുമ്പോള്‍ മുതല്‍ എനിക്കറിയാം.

പുള്ളിയുടെ സിനിമാ സെറ്റില്‍ മാത്രമേ ഞാന്‍ പോയിട്ടുമുള്ളു. അത്രയും സൗഹൃദം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ആ ബന്ധം അവസാനിക്കുകയാണ്. പിന്നെ വിളിച്ചാല്‍ പോലും കിട്ടാതെയായി. അതിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. പക്ഷേ രണ്ട് തെറ്റുകള്‍ എനിക്ക് പറ്റി. അതിലൊന്ന് ആന്റണി കാണിച്ചൊരു തെറ്റിന്റെ തെളിവുകള്‍ നേരെ മോഹന്‍ലാലിന് കൊടുത്തു.

പുള്ളിയുടെ റിയാക്ഷന്‍ വളരെ ഞെട്ടിക്കുന്നതായിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷമായിട്ട് എനിക്ക് ആന്റണിയെ അറിയാം. നിനക്കിത് എവിടുന്ന് കിട്ടി, ആര് തന്നു, എന്നൊക്കെ ചോദിച്ചു. വല്ലാതെ ദേഷ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് ഞങ്ങള്‍ തമ്മിലൊരു ബന്ധമില്ലാതായി പോകുന്നതെന്നാണ് ബിജു പറയുന്നത്.

ആന്റണിയ്ക്ക് എതിരായി പറഞ്ഞതാണ് മോഹന്‍ലാലിന് എന്നോട് ദേഷ്യം തോന്നാല്‍ കാരണം. അല്ലാതെ വേറൊരു പ്രശ്‌നവും ഇല്ല. ഈ സംഭവത്തിന് ശേഷം അങ്ങോട്ട് പോകാനോ വിളിക്കാനോ ഒന്നിനും സാധിക്കാത്ത അവസ്ഥയായി. മോഹന്‍ലാലിനെ വച്ച് പണം ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജു വ്യക്തമാക്കി.

ആന്റണി പെരുമ്പാവൂര്‍ കഥ കേള്‍ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് പല പ്രമുഖരും മോഹന്‍ലാലിനെ വച്ച് പടം എടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. കഥ കേള്‍ക്കുന്നതടക്കം പലതും ആന്റണിയാണ് ചെയ്യുന്നത്. അദ്ദേഹം മോഹന്‍ലാലിന്റെ അടുത്ത് വളരെ സത്യസന്ധനാണ്.

More from Filmibeat

Read more about: mohanlal antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X