'വേറെ കുട്ടികളുണ്ട്, കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000'; ഗോസിപ്പുകൾക്കുള്ള മോഹൻലാലിന്റെ മറുപടി വീണ്ടും വൈറൽ

മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കാതെ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

സിനിമാ താരം ആയതുകൊണ്ട് എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കേണ്ടി വന്നവരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഒരു കാലത്ത് മദ്യപിക്കുകയും പുകവലിയ്ക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരില്‍ നടന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മാത്രമല്ല സ്ത്രീ വിഷയങ്ങളുടെ പേരിലും മോഹന്‍ലാലിന്റെ പേരില്‍ കഥകള്‍ പ്രചരിച്ചിരുന്നു. ഇത്തരം ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്.

mohanlal

മോഹന്‍ലാലിനെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ചായിരുന്നു മനോരമയിലെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ അവതാരകനായ ജോണി ചോദിച്ചത്. ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് ഒരുപാട് തവണ വാര്‍ത്ത വന്നതിനെ കുറിച്ചാണ്. പിടിഐ യില്‍ നിന്ന് വിളിച്ചിട്ട് ഞാന്‍ മരിച്ച് പോയോ എന്ന് എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.

പിന്നെ എനിക്ക് എയിഡ്‌സ് ആണെന്ന് പറഞ്ഞും പ്രചരണം ഉണ്ടായിരുന്നു. തമിഴ് പത്രങ്ങളിലാണ് അങ്ങനൊരു വാര്‍ത്ത വന്നത്. എനിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞവരുണ്ട്. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ അവിടെ കയറി കണ്ടുവെന്ന് ഒരാള്‍ പറഞ്ഞതടക്കം രസകരമായ ഒരുപാട് കഥകള്‍ ഞാന്‍ തന്നെ കേട്ടിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇതിനൊപ്പം ഞാന്‍ മോഹന്‍ലാലിനെ കുറിച്ച് കേട്ട ഒരു ആരോപമുണ്ടെന്ന് പറഞ്ഞ് അവതാരകനും ഒരു കഥ പറഞ്ഞു. 'മോഹന്‍ലാലിന്റെ ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു. അതിന്റെ പേരില്‍ ഒരു ആഘോഷവും നടത്തിയിരുന്നു എന്നാണ്' ആ ഗോസിപ്പ്. ഈ ചോദ്യത്തോട് ഒരു വികാരവും പ്രകടിപ്പിക്കാതെയാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

mohanlal

'അത് ശരിയല്ല, മൂവായിരമല്ല. അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനൊരു തമാശയായിട്ടേ പറായന്‍ സാധിക്കുകയുള്ളു. അതൊരു ഗോസിപ്പാണ്. എന്ത് വേണമെങ്കിലും അങ്ങനെ പറയാം. നമ്മുടെ പത്രങ്ങളും മാസികകളും വില്‍ക്കാനായിട്ട് ഒന്നും കിട്ടിയില്ലെങ്കില്‍ അവരവരുടെ വീട്ടുകാരെ കുറിച്ച് വരെ എഴുതാന്‍ തയ്യാറായായിട്ടുള്ള പ്രസ്ഥാനങ്ങളാണ്.

ഇത് മാത്രമല്ല, പലതും എഴുതിയിട്ടുണ്ട്. എന്റെ കുട്ടികളെ കുറിച്ചും കഥകളുണ്ട്. മറ്റൊരു സ്ത്രീയില്‍ എനിക്ക് മക്കളുണ്ടെന്ന് എഴുതുന്നു. ഞാന്‍ കിഡ്‌നി റാക്കറ്റുമായി ബന്ധമുള്ള ആളാണെന്നാണ് പറയുന്നത്. എന്റെ ഭാര്യയും വീട്ടുകാരുമൊക്കെ വളരെ പോസിറ്റവായിട്ട് മാത്രമേ ഇതൊക്കെ കൈകാര്യം ചെയ്തിട്ടുള്ളു. അവര്‍ക്ക് ഇത്തരം ഗോസിപ്പുകളെ കുറിച്ച് ധാരണയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ഈ ഇന്റര്‍വ്യൂവില്‍ ഇറങ്ങി പോകേണ്ടേ തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ ആയത് കൊണ്ട് മാത്രമാണ് ക്ഷമയോടെ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തത്. മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടിയോ സുരേഷ് ഗോപിയോ വല്ലതും ആയിരുന്നേല്‍ കലിപ്പ് ആയേനെ. മഹാനടന്‍ എന്നതിലുപരി, ഒരു മഹാ മനുഷ്യന്‍ കൂടിയാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയുടെ താഴെ വരുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X