»   » തടിയും തുണിയും കുറച്ചിട്ടും രക്ഷയില്ല, ഹന്‍സികയെ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന് മാത്രമേ കഴിയൂ...

തടിയും തുണിയും കുറച്ചിട്ടും രക്ഷയില്ല, ഹന്‍സികയെ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന് മാത്രമേ കഴിയൂ...

Posted By: Rohini
Subscribe to Filmibeat Malayalam

ഈ വര്‍ഷവും തന്നിന്ത്യന്‍ താരങ്ങളുടെ ഒഴുക്കാണ് മലയാള സിനിമയില്‍. ശ്യാമപ്രകാശ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി തൃഷ മലയാളത്തിലെത്തുന്നു. പിന്നാലെ ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം ഹന്‍സികയും വിശാലും വരുന്നു...

മോഹന്‍ലാലിന്റെ നായികയാകുന്ന തെന്നിന്ത്യന്‍ താരത്തിന്റെ 'ലീക്ക്ഡ് കുളിസീന്‍' വീണ്ടും വൈറലാകുന്നു

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷമാണ് ഹന്‍സിക മലയാള സിനിമയില്‍ എത്തുന്നത്. തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായ ഹന്‍സികയെ സംബന്ധിച്ചിടത്തോളം ഈ മലയാള സിനിമാരങ്ങേറ്റം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നാണ് കേള്‍ക്കുന്നത്.

തടി കുറച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു

തമിഴില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിച്ചതോടെ ഹന്‍സികയുടെ താരമൂല്യം ഒറ്റയടിയ്ക്ക് കൂടിയിരുന്നു. എന്നാല്‍ മിന്നി നില്‍ക്കുമ്പോഴാണ് കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി ഹന്‍സിക തടി കുറച്ച് എത്തിയത്. എന്നാല്‍ തടി കുറഞ്ഞതോടെ ഹന്‍സികയ്ക്ക് വന്നുകൊണ്ടിരുന്ന അവസരങ്ങളും കുറഞ്ഞുവത്രെ...

ഗ്ലാമറായി നോക്കി

അവസരങ്ങള്‍ കുറഞ്ഞതോടെ ഏത് വേഷവും ചെയ്യാന്‍ തയ്യാറാണെന്ന നിലയിലേക്ക് ഹന്‍സിക എത്തിയത്രെ. കുറച്ചുകൂടെ ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായെങ്കിലും മുന്‍നിര താരചിത്രങ്ങളില്‍ നിന്നെല്ലാം ഹന്‍സിക ഒഴിവാക്കപ്പെട്ടു എന്നാണ് കേട്ടത്.

അവസരം ചോദിച്ചു നോക്കി

കരിയറില്‍ മിന്നി നില്‍ക്കുമ്പോഴാണ് ഹന്‍സിക, അന്നത്തെ തുടക്കക്കാരനായ ശിവകാര്‍ത്തികേയനൊപ്പം മാന്‍ കരാട്ടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. സിനിമ വിജയിച്ചു. ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ തമിഴില്‍ മിന്നുന്ന താരമാണ്. അപ്പോഴേക്കും ഹന്‍സികയുടെ മാര്‍ക്കറ്റിടിഞ്ഞു. പുതിയ ചിത്രത്തില്‍ അവസരമുണ്ടോ എന്ന് ചോദിച്ച് ഹന്‍സിക ശിവകാര്‍ത്തികേയനെ സമീപിച്ചതായി തമിഴകത്ത് ചില അശരീരികളുണ്ടായിരുന്നു. എന്നാല്‍ അതും നടിയ്ക്ക് നഷ്ടപ്പെട്ടുപോയത്രെ.

അപ്പോള്‍ മലയാളത്തില്‍ നിന്ന് വിളി

അവസരങ്ങളൊക്കെ നഷ്ടപ്പെട്ട് പോയിക്കൊണ്ടിരിയ്ക്കുന്ന സമയത്താണത്രെ ഹന്‍സികയെ തേടി മലയാളത്തില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നത്. അതും മോഹന്‍ലാല്‍ ചിത്രത്തില്‍. കേന്ദ്ര നായിക അല്ലായിരുന്നിട്ടുപോലും ആ വേഷം ചെയ്യാന്‍ ഹന്‍സിക തയ്യാറാകുകയായിരുന്നുവത്രെ.

താരമൂല്യം തിരികെ കിട്ടുമോ

മലയാളത്തില്‍ മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ ഹന്‍സിക ഹാപ്പിയായി. തന്റെ നഷ്ടപ്പെട്ടുപോകുമായിരുന്ന താരമൂല്യം ഇതിലൂടെ തിരിച്ചുപിടിയ്ക്കാം എന്നാണത്രെ ഹന്‍സിക ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.

നേരത്തെ ഗോസിപ്പുകള്‍

ഹന്‍സിക മലയാള സിനിമയില്‍ അഭിനയിക്കുന്നതായ ഗോസിപ്പുകള്‍ നേരത്തെയും വന്നിരുന്നു. ദിലീപിന്റെ ഫ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിക്കാന്‍ ഹന്‍സിക എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ നടിയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിയ്ക്കുകയായിരുന്നു.

English summary
Mollywood debut will be a redress for Hansika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam