»   » മൂത്തോന്‍ വൈകാന്‍ കാരണം നിവിന്‍ പോളി, ഇതൊക്കെ തീര്‍ത്തിട്ട് ഇനി എപ്പോള്‍...???

മൂത്തോന്‍ വൈകാന്‍ കാരണം നിവിന്‍ പോളി, ഇതൊക്കെ തീര്‍ത്തിട്ട് ഇനി എപ്പോള്‍...???

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. സിനിമ പ്രഖ്യാപരിച്ചത് മുതല്‍ വിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിലെ നിവിന്റെ ലുക്കോടു കൂടിയ പോസ്റ്ററിന് വന്‍ വരവേല്‍പാണ് ലഭിച്ചിരുന്നത്.

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാവ്യയ്ക്ക് പതിവ്രത നോമ്പ്; ഇതെന്ത് കഷ്ടം കര്‍ത്താവേ..


എന്നാല്‍ പ്രഖ്യാപിച്ചതല്ലാതെ ചിത്രത്തെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ഈ സിനിമയ്ക്ക് വേണ്ടി നിവിന്‍ ശീരികമായി തയ്യാറെടുപ്പുകള്‍ നടത്തുന്നു എന്നൊക്കെ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല.


 nivin-pauly

മൂത്തോന്റെ ഷൂട്ടിങ് നീണ്ട് നീണ്ട് പോകാന്‍ കാരണം നിവിന്‍ പോളിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കരാറൊപ്പുവച്ച ചിത്രങ്ങളുമായി തിരക്കിലാണ് നിവിന്‍. അതൊക്കെ പൂര്‍ത്തിയാക്കിയിട്ട് മാത്രമേ മൂത്തോനിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ.


നിലവില്‍ നിവിന്‍ പോളി റോഷന് ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റിച്ചി എന്ന തമിഴ് ചിത്രവും, ഹേ ജൂഡ് എന്ന മലയാള സിനിമയുമാണ് നിവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.


ചെറുപ്പത്തിലേ വേര്‍പിരിയേണ്ടി വന്ന രണ്ട് കുട്ടികളുടെ കഥയാണ് മൂത്തോന്‍. കാണാതായ സഹോദരനെ തേടി ലക്ഷദ്വീപിലേക്ക് പോകുന്ന മൂത്തോന്റെ കഥയാണ് സിനിമ. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്.

English summary
Moothon is pending because of Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam