»   » നായികയെ ചുംബിയ്ക്കാന്‍ അമ്മയോട് അനുവാദം ചോദിച്ച യുവ നടന്‍

നായികയെ ചുംബിയ്ക്കാന്‍ അമ്മയോട് അനുവാദം ചോദിച്ച യുവ നടന്‍

By: Rohini
Subscribe to Filmibeat Malayalam

പൊതുവെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ നായികമാര്‍ക്കാണ് ഭയം. ഇവിടെ ഒരു യുവ നടന്‍ നായികയെ ചുംബിയ്ക്കാന്‍ അമ്മയോട് അനുവാദം ചോദിച്ചിരിയ്ക്കുന്നു. തെലുങ്ക് നടന്‍ സിദ്ധുവാണ് അമ്മയുടെ അനുവാദത്തോടെ ചുംബന രംഗത്തില്‍ അഭിനയിച്ചത്.

പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്ത ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ഒരു ചുംബന രംഗമായിരുന്നു അഭിനയിക്കേണ്ടത്. യുവദമ്പതിമാരുടെ പ്രണയ രംഗം ചിത്രീകരിക്കുന്ന സിറ്റുവേഷനില്‍ ഈ ചുംബനം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല.

siddu-kiss

പൊതുവെ തെലുങ്ക് സിനിമയിലെ നാണക്കാരനായ സിദ്ധു എത്ര ശ്രമിച്ചിട്ടും ഈ രംഗം അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഒരു വേള ഈ രംഗം ഒഴിവാക്കാന്‍ പോലും സംവിധായകന്‍ തീരുമാനിച്ചു.

എന്നാല്‍ ഈ രംഗത്തിന്റെ പ്രധാന്യം മനസ്സിലാക്കിയ സിദ്ധു വിഷയം തന്റെ അമ്മയോട് സംസാരിച്ചു. ചുംബിയ്ക്കുന്നതില്‍ തെറ്റില്ലെന്നും, സിനിമയെ പ്രൊഫഷനായി കണ്ട് മുന്നോട്ട് പോകണമെന്നും അമ്മ ഉപദേശിച്ചു. അങ്ങനെ ആ രംഗം ചെയ്യാന്‍ സിദ്ധു തീരുമാനിച്ചു.

പിന്നീട് രംഗം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കുറച്ചുസമയം നായികയുമായി ചെലഴിച്ച് ഒരു കെമിസ്ട്രി ഉണ്ടാക്കിയെടുത്തു. അതിന് ശേഷമാണ് സിദ്ധു ഈ രംഗത്തില്‍ അഭിനയിച്ചത്‌.

English summary
Mother Approves Hero's Lip-Lock With Anchor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam