»   » ശ്രീനി കറുത്തത് കാരവാന്‍ ഇല്ലാത്തതിനാല്‍ മുകേഷ്

ശ്രീനി കറുത്തത് കാരവാന്‍ ഇല്ലാത്തതിനാല്‍ മുകേഷ്

Posted By:
Subscribe to Filmibeat Malayalam
Mukesh
ഏറെക്കാലമായി സുഹൃത്തുക്കളാണെങ്കിലും പരസ്പരം കളിയാക്കാനും ചെറിയ ചെറിയ പാര പണിയാനുമുള്ള അവസരങ്ങള്‍ പാഴാക്കാത്തവരാണ് മുകേഷും ശ്രീനിവാസനും. ജനത്തിന് പൊട്ടിച്ചിരിയ്ക്കാനുള്ള വകുപ്പ് ഇരുവരും ധാരാളമായി ഉണ്ടാക്കാറുണ്ട്. അടുത്തിടെ നടന്ന ചടങ്ങില്‍ ശ്രീനിയെ കാര്യമായി തന്നെ മുകേഷ് കളിയാക്കി.

മകന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം മുകേഷിനൊപ്പം ചേര്‍ന്നാണ് ശ്രീനി നിര്‍മിയ്ക്കുന്നത്. വിനീതിനെപ്പോലുള്ള യുവസംവിധായകര്‍ ചെലവ് കുറച്ച് സിനിമയെടുക്കുന്നതില്‍ ബഹുമിടുക്കരാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് മുകേഷ് പറഞ്ഞിരുന്നു. നിര്‍മാതാവിനെ ബുദ്ധിമുട്ടിയ്ക്കുന്ന കാര്യങ്ങളൊന്നും വിനീതടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നില്ല.

എന്നാല്‍ തട്ടത്തിന്‍ മറയത്തിന്റെ ഷൂട്ടിങിനിടെ വിനിതും കൂട്ടരും കാരവാന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിലെ നായികയ്ക്ക് കടുത്ത ചൂട് താങ്ങാന്‍ കഴിയാത്തതിനാലാണ് കാരവാന്‍ ആവശ്യപ്പെട്ടത്.ഇക്കാര്യമറിഞ്ഞയുടനെ താനൊരു കാരവാന്‍ വരുത്തിച്ചു കൊടുക്കുകയും ചെയ്തു.

ശ്രീനിവാസന്റെ ഗതി ഇവര്‍ക്ക് വരരുതെന്ന് കരുതിയാണ് താനിത് ചെയ്തത്. ആദ്യസിനിമയായ മണിമുഴക്കത്തിന് (1977) ശേഷമാണ് ശ്രീനി കൂടുതല്‍ കറുത്ത് പോയത്. അന്നൊരു കാരവാന്‍ കിട്ടിയിരുന്നെങ്കില്‍ ശ്രീനി ഇങ്ങനെയൊന്നും ആവില്ലായിരുന്നു. ശ്രീനിയ്ക്കെതിരെയുള്ള മുകേഷിന്റെ പാര ഇങ്ങനെ..

English summary
At an event held recently, actor Mukesh took a dig at his long-time friend and associate Sreenivasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam