»   » അമ്മയും കുഞ്ഞും ക്യൂട്ടായി, മുക്തയുടെ കണ്‍മണി വലുതായോ?

അമ്മയും കുഞ്ഞും ക്യൂട്ടായി, മുക്തയുടെ കണ്‍മണി വലുതായോ?

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം നടി മുക്ത സിനിമയിലേക്ക് വന്നില്ല. ഇന്‍ഡസ്ട്രിയിലെ മിക്ക നടിമാരും ചെയ്യുന്നത് പോലെ കുടുംബത്തിന് പ്രാധാന്യം നല്‍കനാണ് മുക്തയുടെയും തീരുമാനം. ഇപ്പോള്‍ ഒരു കുഞ്ഞായി. കുഞ്ഞ് കണ്‍മണി. ഇപ്പോഴിതാ കുഞ്ഞു കണ്‍മണിയുടെ ഏറ്റവും പുതിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. മുക്തയും കുഞ്ഞു കണ്‍മണിയും ഒന്നിച്ചുള്ള ചിത്രമാണ് മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കൊണ്ട് ഒത്തിരി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. അമ്മയും കുഞ്ഞും ഒരേ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന് മുക്തയും ഭര്‍ത്താവും കുഞ്ഞും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മുത്തുമണിയുടെ ആദ്യത്തെ ക്രിസ്തുമസായിരുന്നു. മുക്തയുടെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം...

ഇതാണ് ഫോട്ടോ

മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കാണാം. അമ്മയും കുഞ്ഞു കണ്‍മണിയും.

ആ സന്തോഷ വാര്‍ത്ത

2016 ജൂലൈ 17നാണ് നടി മുക്തയ്ക്കും റിങ്കു ടോമിയ്ക്കും കുഞ്ഞ് ജനിച്ചത്. കാവ്യ മാധവനാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്.

വിവാഹം

2015 ആഗസ്റ്റ് 30നാണ് മുക്തയും റിങ്കു ടോമിയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം മുക്ത സിനിമയില്‍ നിന്ന് വിട്ട് നിന്നു.

മുക്തയുടെ സിനിമാ ജീവിതം

2005ല്‍ പുറത്തിറങ്ങിയ ഒറ്റ നാണയം എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയില്‍ എത്തിയത്. താമിര ഭരണി എന്ന ചിത്രത്തിലൂടെ നടി തമിഴിലും അഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ വായ്‌മെയ് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

English summary
Muktha,Kanmani new photo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam