ഞാന്‍ സ്‌നേഹിക്കുന്നയാളുടെ കൂടെയുള്ള സന്തോഷ നിമിഷം! എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച ആളാണെന്ന് പ്രിയ

കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിന്നാലെ കൂടിയിരിക്കുകയാണ് പാപ്പരാസികള്‍. കഴിഞ്ഞ വര്‍ഷം ഗായിക അമൃത സുരേഷുമായി ഇഷ്ടത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും താരങ്ങള്‍ വെളിപ്പെടുത്തി. പിന്നാലെ അമൃതയുടെ കൂടെയുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതിനുള്ളില്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നും രണ്ടാളും വേര്‍പിരിഞ്ഞതായിട്ടും വാര്‍ത്തകള്‍ വന്നു. ഇതിനിടെ ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസും പലതരം പ്രചരണങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ വീണ്ടും ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലൊരു ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്.

priya-gopi

അടുത്തിടെയായി സംഗീത പരിപാടികള്‍ക്കും മറ്റുമായി ഗോപി സുന്ദര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലായും പങ്കുവെച്ചത്. തന്റെ കൂടെയുണ്ടായിരുന്ന ചില യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും താരം പുതിയ റിലേഷന്‍ഷിപ്പ് ആരംഭിച്ചോ എന്നതായിരുന്നു.

ഇതിനൊക്കെയുള്ള വിശദീകരണങ്ങള്‍ കൊടുത്തെങ്കിലും വിമര്‍ശനങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഏറ്റവും പുതിയതായി പ്രിയ നായരാണ് ഗോപി സുന്ദറിനൊപ്പമുള്ള പുത്തന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് രസകരമായ ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്.

'ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.' എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപിയെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ഇത്തരം പോസ്റ്റുകള്‍ക്ക് വിമര്‍ശനം ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്. ഇതോടെ താരങ്ങളെ ചോദ്യം ചെയ്തും അഭിപ്രായം പറഞ്ഞുള്ള കമന്റുകളും ഉണ്ടാവില്ല.

priya-gopi

അതേ സമയം ഗോപി സുന്ദറും പ്രിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് നേരത്തെ മുതല്‍ ചോദ്യം ഉയര്‍ന്നിരുന്നു. നേരത്തെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ പര്‍വ്വതിന് മുന്നില്‍ നിന്നും പ്രിയയുടെ കൂടെയുള്ള ഫോട്ടോയായിരുന്നു ഗോപി ആദ്യം പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് കൂടുതല്‍ കമന്റുകള്‍ ലഭിച്ചത്.

വസ്ത്രം മാറുന്നത് പോലെ പെണ്ണുങ്ങളെ മാറ്റി എടുക്കുകയാണ്, ഇതൊക്കെ അണ്ണന്റെ സമയമാണ് തുടങ്ങി വളരെ മോശമായിട്ടുള്ള കമന്റുകള്‍ വരെ വന്നിരുന്നു. ഇതിന് പിന്നാലെ പ്രിയയുടെ കൂടെയുള്ള വേറെയും ഫോട്ടോസുമായി താരമെത്തി. 'മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തൊഴിലൊന്നും ഇല്ലാത്തവര്‍ക്ക് വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുകയാണെന്നാണ്', ഗോപി ക്യാപ്ഷനായി കൊടുത്തിരുന്നത്.

ആ ചിത്രത്തില്‍ ഗോപിയുടെ കൂടെ സിഗററ്റ് വലിച്ച് നില്‍ക്കുന്ന പ്രിയയെയാണ് കാണിച്ചിരുന്നത്. എന്തായാലും പുതിയ ഫോട്ടോസ് ഓരോന്നായി പുറത്ത് വന്നതോടെ താരങ്ങളെ ചുറ്റിപ്പറ്റി വീണ്ടും ഗോസിപ്പുകള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ വിവാഹിതനായിരുന്ന ഗോപി സുന്ദര്‍ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിട്ടാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലാവുന്നത്. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചായിരുന്നെങ്കിലും അതും ഉപേക്ഷിക്കുകയായിരുന്നു. ശേഷം അമൃത സുരേഷുമായി ഇഷ്ടത്തിലായി.

More from Filmibeat

Read more about: gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X