ബുദ്ധസന്യാസിമാര്‍ക്കൊപ്പം ഫോട്ടോ: അന്‍സിബയ്‌ക്കെതിരെ വീണ്ടും വംശീയാധിഷേപം
സോഷ്യല്‍ മീഡിയയിലെ വംശീയാധിഷേപത്തിന് ഏറ്റവും അധികം പാത്രമായിട്ടുള്ള സിനിമാ താരമാണ് അന്‍സിബ അസ്സന്‍. ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട അന്‍സിബയെ തട്ടം ധരിക്കാത്തതിന് പലരും സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ചിട്ടുണ്ട്.
ബുദ്ധസന്യാസിമാര്‍ക്കൊപ്പം നിന്നെടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ നടിയ്ക്ക് പാരയായത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഒരു ഫോട്ടോയാണ് വിവാദങ്ങള്‍ക്ക് കാരണം.

വളരെ മോശമായ ഭാഷയിലാണ് പലരും ഹന്‍സിബയെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചിരിയ്ക്കുന്നത്. മ്യാന്‍മറില്‍ റോഹിങ്ക മുസ്ലീങ്ങളുടെ കൂട്ടക്കുരുതിയ്ക്ക് കാരണമായവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തെന്ന് പറഞ്ഞാണ് അധിക്ഷേപം
അന്‍സിബ മുസ്ലീം അല്ലെന്നും, രക്ത ശുദ്ധിയില്ലാത്തതുകൊണ്ടാ അന്‍സിബ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നുമൊക്കെ പറഞ്ഞാണ് കമന്റുകള്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. വര്‍ഗീയ ചുവയുള്ള കമന്റുകളെ പരിഹസിച്ചുകൊണ്ട് അന്‍സിബയ്ക്ക് പിന്തുണ അറിയിച്ചുള്ള കമന്റുകളും പോസ്റ്റിനൊപ്പമുണ്ട്. വെള്ളിയാഴ്ചയിട്ട പോസ്റ്റിന് ഇതിനകം തന്നെ 49,000 പേര്‍ ലൈക്കു ചെയ്തിട്ടുണ്ട്.
;-)
Posted by Ansiba Hassan on Friday, June 5, 2015


Click it and Unblock the Notifications











