»   » തള്ളല്ലേ തള്ളല്ലേ.. താഴെ വീഴും.. തള്ളലില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടും മോശമല്ല, ഈ വീഡിയോ കാണൂ..

തള്ളല്ലേ തള്ളല്ലേ.. താഴെ വീഴും.. തള്ളലില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടും മോശമല്ല, ഈ വീഡിയോ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

തള്ളല്‍.. ഇല്ലാത്ത കാര്യം അധികരിച്ച് പറയുന്നതിന് സൈബര്‍ ജീവികള്‍ ഉപയോഗിക്കുന്ന വാക്കാണ് തള്ളല്‍.. അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലൊക്കെ അപാര തള്ളലാണെന്ന് മമ്മൂട്ടി ഫാന്‍സും, മമ്മൂട്ടി ചിത്രത്തില്‍ അതിലേറെ തള്ളാണെന്ന് മോഹന്‍ലാല്‍ ഫാന്‍സും പറയുന്നു.

മമ്മൂട്ടിയെ ഓട്ടോറിക്ഷയോടും മോഹന്‍ലാലിനെ കാറിനോടും ഉപമിച്ച് രഞ്ജിത്ത്, ലാല്‍ ഒരേ റൂട്ടില്‍ പോകുന്നു

എന്നാല്‍ രണ്ട് കൂട്ടരും വിഷമിക്കേണ്ട.. തള്ളിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടും പിന്നിലല്ലേ. രണ്ട് പേരുടെയും തള്ളല്‍ വച്ച് തന്നെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

പുലിമുരുകന്‍ തള്ള്

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മൂപ്പനും അമ്മാവനുമൊക്കെ തള്ളുന്നത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വിഷയമായിരുന്നു. ഈ ഡയലോഗുകള്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

ദ ഗ്രേറ് ഫാദര്‍

തള്ളലിന്റെ കാര്യത്തില്‍ മമ്മൂട്ടിയും പിന്നിലല്ല എന്നതിന് തെളിവായിരുന്നു ദ ഗ്രേറ്റ് ഫാദറിന്റെ ടീസര്‍. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ തള്ളും സോഷ്യല്‍ മീഡിയയില്‍ വിഷയമായി..

ഹരികൃഷ്ണന്‍സും

മമ്മൂട്ടി തള്ളുമ്പോഴുള്ള മോഹന്‍ലാലിന്റെ എക്‌സ്പ്രഷനും, മോഹന്‍ലാല്‍ തള്ളുമ്പോഴുള്ള മമ്മൂട്ടിയുടെ എക്‌സ്പ്രഷനുമാണ് വീഡിയോയില്‍. ഹരികൃഷ്ണന്‍സ്, ചന്ദ്രലേഖ, ഹിറ്റ്‌ലര്‍ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളും ഉപയോഗിച്ചുകൊണ്ടാണ് വീഡിയോ...

കാണൂ..

സിനിമാ പ്രാന്തന്‍ എന്ന സിനിമാ പ്രമോഷന്‍ പേജില്‍ വൈറലാകുന്ന വീഡിയോ കാണാം. 1500 ആളുകളിലധികം വീഡിയോ ഷെയര്‍ ചെയ്തു. പക്ക ടൈമിങ്ങാണ് വീഡിയോയുടെ ആകര്‍ഷണം. കണ്ടു നോക്കൂ.

English summary
Must watch video for both Mohanlal and Mammootty fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam