»   » ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

Posted By: Rohini
Subscribe to Filmibeat Malayalam

ആരും തെറ്റിദ്ധരിക്കരുത്, ഷംന കാസിം പറഞ്ഞത് പുതിയ ചിത്രത്തില്‍ ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍ സന്തോഷം തോന്നിയ കാര്യമാണ്. അത്തരമൊരു വേഷം ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷവുമുണ്ട്.

മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ശരവക്കത്തി എന്ന ചിത്രത്തിലാണ് ഷംന ഗര്‍ഭിണിയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഷംന മൂന്നാമതൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചതായി അഭിനയിക്കുന്നു. കൃത്രിമമായ വയറ് വച്ചായിരുന്നു അഭിനയം. പുറം വേദനയും കാര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അനുഭവിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് ഷംന പറഞ്ഞത്.

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

ശരവക്കത്തി ഒരു കോമഡി ചിത്രമാണ്. പക്ഷെ ഷംനയുടെ കഥാപാത്രം അല്പം വ്യത്യസ്തമാണ്. താന്‍ ഇതുവരെ അവതരിപ്പിയ്ക്കാത്ത കഥാപാത്രമാണെന്നും ഇത്തരത്തില്‍ ഒരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഷംന പറയുന്നു.

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

രണ്ട് കുട്ടികളുടെ അമ്മയും മൂന്നാമത്തെ കുട്ടിയെ ഒമ്പത് മാസം ഗര്‍ഭം ധരിക്കുകയും ചെയ്ത സ്ത്രീയുടെ വേഷത്തിലാണ് ഷംന ചിത്രത്തിലെത്തുന്നത്.

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

കൃത്രിമമായി വയറ് വച്ചു പിടിപ്പിയ്ക്കാന്‍ ഒരുപാട് സമയം വേണം. അതുകൊണ്ട് സെറ്റില്‍ ആ വയറും വച്ചാണ് ഞാന്‍ നടക്കാറുള്ളത്. നാലരക്കിലോ ഭാരമുണ്ട് ആ വയറിന്. ശരിക്കും ഗര്‍ഭിണിമാരെ പോലെ ആ വയറ് താഴെ വീണുപോകാതെയാണ് നടക്കുന്നതും ഇരിക്കുന്നതുമൊക്കെ. അതുകൊണ്ട് തന്നെ നല്ല പുറം വേദനയും ഉണ്ടാവും. ശരിക്കും ഗര്‍ഭിണികളെ പോലെ തന്നെയാണ്. പക്ഷെ അതൊക്കെ എനിക്ക് സന്തോഷം നല്‍കുന്നു.- ഷംന പറഞ്ഞു

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

തന്റെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ മിസ്‌കിന്‍ പറഞ്ഞതും ഷംനയ്ക്ക് സന്തോഷം നല്‍കുന്നു. അഞ്ച് നായികമാര്‍ വേണ്ട എന്ന് പറഞ്ഞ വേഷമാണ് ഷംന ചിത്രത്തില്‍ ചെയ്യുന്നത്. അവരൊക്കെ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് തനിക്ക് ഈ കഥാപാത്രത്തിന് യോജിച്ച ഒരു മികച്ച നടിയെ കിട്ടിയെന്ന് മിസ്‌കിന്‍ പറഞ്ഞിട്ടുണ്ടത്രെ.

ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി എന്ന് ഷംന; ങേ ഷംന കാസിം ഗര്‍ഭിണിയോ?

മലയാളത്തില്‍ വെറും അതിഥി വേഷങ്ങള്‍ മാത്രമേ കിട്ടാറുള്ളൂവെങ്കിലും തെലുങ്കിലും തമിഴിലും ഷംന തിരക്കിലാണ്. ശരവക്കത്തി കൂടാതെ രണ്ട് തെലുങ്ക് ചിത്രങ്ങളും ഷംനയ്ക്ക് തീര്‍ക്കാനുണ്ട്. ഡിസംബറോടെ മൂന്ന് ചിത്രങ്ങളും പൂര്‍ത്തിയാകുമെന്ന് വിശ്വസിക്കുന്നതായി ഷംന പറഞ്ഞു.

English summary
For the first time in her career, Shamna Kasim aka Poorna is playing a mother character, in Kollywood director Mysskin's upcoming movie Savarakathi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam