For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വശത്ത് സമാന്ത, മറുവശത്ത് ശോഭിത; ഒന്നും മിണ്ടേണ്ടെന്ന് നാ​ഗ ചൈതന്യ

  |

  സിനിമാ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു താര ദമ്പതികളായിരുന്ന നാ​ഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് തങ്ങൾ വേർപിരിഞ്ഞെന്ന് ഇരുവരും അറിയിച്ചത്. രണ്ടു പേരും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

  വിവാഹ മോചനത്തിന് പിന്നാലെ നിരവധി കഥകളാണ് ഇരുവരുടെയും പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. സമാന്ത തിരക്കുകൾ മാറ്റി നിർത്തി കുടുംബ ജീവിതത്തിന് സമയം കൊടുക്കാത്തതാണ് ബന്ധം തകരാൻ കാരണമെന്നായിരുന്നു ഒരു പ്രചരണം. എന്നാൽ ഇതിനെതിരെ സമാന്ത തന്നെ രം​ഗത്തെത്തി. തെറ്റായ പ്രചരണങ്ങൾ തന്നെ വളരെയധികം വേദനിപ്പിക്കുണ്ടെന്നും ഈ പ്രയാസ സമയത്ത് ആവശ്യമായ സ്വകാര്യത മാനിക്കണമെന്നുമായിരുന്നു നടി പറഞ്ഞത്.

  നടൻ നാ​ഗ ചൈതന്യയെക്കുറിച്ചും ഏറെ ​ഗോസിപ്പുകൾ ഇതിനിടെ വന്നു. എന്നാൽ താരം അപൂർവമായി മാത്രമേ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ. വലിയ തോതിൽ ​ഗോസിപ്പുകൾ പരന്നപ്പോഴും നടൻ മൗനത്തിലായിരുന്നു. രണ്ട് പേരുടെയും സന്തോഷത്തിന് വേണ്ടിയാണ് ബന്ധം വേർപിരിഞ്ഞതെന്ന പരാമർശം മാത്രമാണ് നടന്റെ ഭാ​ഗത്ത് നിന്ന് പരസ്യമായി ഇതുവരെയുണ്ടായത്.

  അടുത്തിടെ നാ​ഗചൈതന്യയുമായി ചേർത്ത് നടി ശോഭിത ധുലിപാലയുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നായിരുന്നു പ്രചരണം. എന്നാൽ ഇതേക്കുറിച്ചും ഒരു പ്രതികരണവും നാ​ഗചൈതന്യയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല. നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിവര പ്രകാരം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഒരിടത്തും സംസാരിക്കില്ലെന്ന തീരുമാനത്തിലാണ് നാ​ഗചൈതന്യ. ഏത് ചെറിയ വാക്കും നിലവിൽ വാർത്തകളാവുന്ന സാഹചര്യത്തിൽ ഇരുപക്ഷത്തെയും സ്വകാര്യതയ്ക്ക് നടൻ പ്രാഥമിക പരി​ഗണന നൽകുന്നുണ്ട്.

  തെലുങ്കിൽ താങ്ക് യു, ബോളിവുഡിൽ ലാൽ സിം​ഗ് ഛന്ധ എന്നീ ചിത്രങ്ങളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ മാധ്യമങ്ങളുമായി വരും ആഴ്ചകളിൽ കൂടികാഴ്ചകളുണ്ടാവും. എന്നാൽ സമാന്ത, ശോഭിത ധുലിപാല എന്നീ രണ്ട് പേരെക്കുറിച്ചും ഒന്നും പറയേണ്ടെന്നാണ് നടന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ പൊതുവേദികളിലെത്തിയപ്പോഴും നടൻ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല.

  അതേസമയം വിവാഹ മോചനത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന വാർത്തകൾക്കെതിരെ സമാന്ത നിരന്തരം പ്രതികരിക്കുന്നുണ്ട്. ശോഭിത-നാ​ഗചൈതന്യ ബന്ധമെന്ന ​ഗോസിപ്പിന് പിന്നിൽ സമാന്തയുടെ പിആർ ടീം ആണെന്ന് നേരത്തെ പ്രചരിച്ചിരുന്നു. ഇതിനെതിരെ രോഷത്തോടെയാണ് സമാന്ത പ്രതികരിച്ചത്.

  ഒരു സ്ത്രീയെക്കുറിച്ചാണ് അഭ്യൂഹങ്ങൾ പരക്കുന്നതെങ്കിൽ അത് സത്യമാണെന്നും പരുഷനെക്കുറിച്ചാണെങ്കിൽ അതിന് പിന്നിൽ സ്ത്രീയാണെന്നും പറയുന്നത് ശരിയല്ലെന്നും ഇത്തരം പ്രചരണം നടത്തുന്നവർ കുറച്ചു കൂടി പക്വത കാണിക്കണമെന്നുമായിരുന്നു സമാന്തയുടെ പ്രതികരണം.

  നാ​ഗചൈതന്യയുടെ പുതിയ വീട്ടിൽ ശോഭിത എത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട് കാണിക്കാൻ നാ​ഗചൈതന്യ ശോഭിതയോടൊപ്പം എത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വിവാഹ മോചനത്തിന് ശേഷം സമാന്ത സിനിമകളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. യശോ‌ദ, കുശി എന്നിവയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ആമിർ ഖാനോടൊപ്പം നാ​ഗ ചൈതന്യ എത്തുന്ന ബോളിവുഡ് സിനിമയാണ് ലാൽ സിം​ഗ് ചദ്ധ. ഏറെ പ്രതീക്ഷയോടെയാണ് നാ​ഗചൈതന്യയുടെ ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

  Read more about: samantha naga chaitanya
  English summary
  naga chaithanya don't want to talk about Samantha or Shobhitha amid gossips
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X