ഇവരുടേത് കൈവിട്ട പോക്ക്; വിജയോടും സമാന്തയോടും പകരം വീട്ടാൻ രശ്മികയും നാഗ ചൈതന്യയും?; ചർച്ച
കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ട, സമാന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രം ഖുശി റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ 16 കോടി രൂപ കലക്ട് ചെയ്ത സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ലഭിച്ചത്. വിജയ് ദേവരകൊണ്ടയ്ക്കും സമാന്തയ്ക്കും ഈ സിനിമയുടെ വിജയം അനാവാര്യമായിരുന്നു. നടന്റെ തൊട്ടു മുൻപത്തെ റിലീസായ ലൈഗർ കനത്ത പരാജയമാണ് ബോക്സ് ഓഫീസിൽ നേരിട്ടത്.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ലൈഗർ വിലയിരുത്തപ്പെടുന്നത്. വൻ ഹൈപ്പിൽ വന്ന സിനിമയായതിനാൽ പരാജയം നടനെതിരെ പരിഹാസങ്ങൾ വരാനും കാരണമായി. മറുവശത്ത് സമാന്ത യശോദ, ശാകുന്തളം എന്നീ സിനിമകളുടെ പരാജയത്തിലായിരുന്നു. രണ്ട് സിനിമകളിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. അതിനാൽ തന്നെ പരാജയം നടിയുടെ ഗ്രാഫിനെ ബാധിച്ചു. എന്നാൽ ഇതിനെല്ലാം മറുപടിയായാണ് ഖുശി എന്ന സിനിമയുടെ വിജയം ആരാധകർ കാണുന്നത്. റൊമാന്റിക് സിനിമയിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റായി.

അതേസമയം സോഷ്യൽ മീഡിയയിൽ സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒന്നിലേറെ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയിലുണ്ട്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള ലിപ് ലോക് രംഗം വൈറലായിട്ടുണ്ട്. മുൻപ് ഒരു സിനിമയിലും സമാന്ത ഇത്രത്തോളം ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിട്ടില്ല. അതിനാൽ തന്നെ ഖുശിയിലെ രംഗങ്ങളെ അനുകൂലിച്ചും വിമർശിച്ചും തെലുങ്ക് സിനിമാ പ്രേക്ഷകർ രംഗത്തെത്തുന്നു. സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ സമാന്തയുടെ മുൻ ഭർത്താവ് നാഗചൈതന്യയും വിഷയമായി.
സമാന്തയുടെ ഇന്റിമേറ്റ് രംഗങ്ങൾ നാഗചൈതന്യയെ അലോസരപ്പെടുത്തുമെന്ന് ചിലർ കമന്റ് ചെയ്തു. നാഗചൈതന്യയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടന്റെ പുതിയ സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. വിജയ് ദേവരകൊണ്ടയുടെ കാമുകിയാണ് രശ്മിക. രശ്മികയും നാഗചൈതന്യയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സമാന്തയ്ക്കൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിന് വിജയ് ദേവരകൊണ്ടയോട് നാഗചൈതന്യ പകരം വീട്ടുകയാണെന്ന് ഇതേക്കുറിച്ച് ആരാധകർ പറയുന്നു. കഴിഞ്ഞ വർഷാണ് രശ്മികയും നാഗ ചൈതന്യയും ഒരുമിച്ചെത്തുന്ന ചിത്രം ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾ വന്നത്. പരശുറാം പെറ്റ്ലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ മറ്റ് വിവരങ്ങളാെന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പുഷ്പ 2 വാണ് രശ്മികയുടെ പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രം.
തെലുങ്കിന് പുറമെ ബോളിവുഡിലും രശ്മിക മന്ദാനയ്ക്ക് തിരക്കേറുകയാണ്. വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് നാളുകളായി ഗോസിപ്പുണ്ടെങ്കിലും താരങ്ങൾ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല. ഗീത ഗോവിന്ദം, ഡിയർ കംറേഡ് ഉൾപ്പെടെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി അറിയപ്പെട്ട ഇരുവരും ഓഫ് സ്ക്രീനിലും അടുക്കുകയായിരുന്നെന്നാണ് പുറത്ത് വന്ന വാർത്തകൾ.
മറുവശത്ത് സമാന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ കരിയറിലെ തിരക്കുകളിലാണ്. 2017 ലാണ് ഇരുവരും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. താരങ്ങൾ ഇതേക്കുറിച്ച പ്രതികരിച്ചിട്ടില്ല. ഖുശിയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സമാന്ത പുതിയ സിനിമകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയുടെ ഭാഗമായി ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താരം.


Click it and Unblock the Notifications