'സാമന്തയുടെ പ്രണയം കാണാൻ താൽപര്യമില്ല'; നാഗചൈതന്യ സിനിമയ്ക്കിടെ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി?
രണ്ട് വർഷം മുമ്പാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യ അക്കിനേനിയും അവസാനിപ്പിച്ചത്. ഏഴ് വർഷത്തോളം പ്രണയിച്ചവർ വേർപിരിഞ്ഞത് ചായ്സാം ആരാധകരെ വല്ലാതെ വേദനിപ്പിച്ച ഒന്നായിരുന്നു.
ഇത്രയും വർഷം പ്രണയിച്ചിട്ടും നാല് വർഷത്തോളും കുടുംബ ജീവിതം നയിച്ചിട്ടും ഇരുവരും എന്തിനാണ് വേർപിരിഞ്ഞത് എന്നതിന്റെ ഉത്തരം താരങ്ങളുടെ ആരാധകർക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിവാഹമോചനത്തിന് ശേഷം സാമന്ത സിനിമയിൽ കൂടുതൽ സജീവമായി. ടൈറ്റിൽ റോളുകളിൽ തിളങ്ങി സാമന്ത സിനിമകൾ വിജയിപ്പിക്കാൻ തുടങ്ങി. രൂപത്തിലും ഭാവത്തിലും സാം അടിമുടി മാറി. രണ്ട് വർഷം കൊണ്ട് തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്നത് സാമന്തയും സമ്മതിക്കുന്ന കാര്യമാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ സാമന്ത.

താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ഖുശിയാണ്. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിൽ സാമന്തയുടെ നായകൻ. സിനിമ സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അതേസമയം ഇപ്പോഴിതാ സാമന്തയുടെ റൊമാന്റിക് ചിത്രമായ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്ത തിയേറ്ററിൽ നിന്നും നാഗ ചൈതന്യ ഇറങ്ങിപ്പോയി എന്ന റിപ്പോർട്ടുകളാണ് വരുന്നത്. നാഗചൈതന്യ അടുത്തിടെ ഒരു സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്‌തതുവെന്നും തൊട്ടുപിന്നാലെ താരം ഇറങ്ങിപ്പോയി എന്നുമാണ് റിപ്പോർട്ട്.
കന്നഡ ചിത്രമായ ബോയ്‌സ് ഹോസ്റ്റലിന്റെ തെലുങ്ക് മൊഴിമാറ്റം ചെയ്ത പതിപ്പിന്റെ സ്പെഷ്യൽ ഷോയിൽ നാഗ ചൈതന്യ പങ്കെടുത്തിരുന്നു. താരം തിയേറ്ററിലേക്ക് പോകുന്നതിന്റെ വീഡിയോയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമയ്ക്കിടെ ഇന്റർവെൽ ആയപ്പോൾ ഖുശിയുടെ ട്രെയിലർ പ്ലെ ചെയ്തുവന്നും ഇത് ശ്രദ്ധയിൽപ്പെട്ട നാഗചൈതന്യ അസ്വസ്ഥനായി തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി എന്നാണ് എംനയൻ എന്ന എന്റർടെയ്ൻമെന്റ് പോർട്ടലിൽ വന്ന റിപ്പോർട്ട്. സിനിമയുടെ ആദ്യ പകുതി നാഗചൈതന്യ ആസ്വദിച്ചുവെന്നും ഇടവേളയിൽ ഖുശിയുടെ ട്രെയിലർ വന്നപ്പോൾ താരത്തിന് ഇഷ്ടപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉടൻ തന്നെ ഓപ്പറേറ്ററോട് പറഞ്ഞ് അണിയറപ്രവർത്തകർ ട്രെയിലർ നിർത്തിവെച്ചെങ്കിലും നാഗചൈതന്യ സ്പെഷ്യൽ ഷോ മുഴുവൻ കാണാൻ നിൽക്കാതെ ഇറങ്ങിപ്പോയിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിജയ് ദേവരകൊണ്ടയുമായുള്ള സാമന്തയുടെ പ്രണയരംഗങ്ങൾ നാഗചൈതന്യയെ അസ്വസ്ഥനാക്കിയെന്നും ഗോസിപ്പ് പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തോട് പ്രതികരിച്ച് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന പറഞ്ഞത് ഇങ്ങനെയായിരുന്നു. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്നാണ് നാഗാര്‍ജുന പറഞ്ഞത്.
നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നു. 2021ല്‍ പുതുവത്സരം ഇരുവരും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നാണ് നാഗാർജുന പറഞ്ഞത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ശിവ നിര്‍വാണ സംവിധാനം ചെയ്ത ഖുശി നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്.


Click it and Unblock the Notifications